അഭിനേതാക്കളെ നേരെയും തലകീഴായും പോസ്റ്ററിൽ കാണാം. പോസ്റ്ററിൻ്റെ പിന്നിലും ചില രഹസ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടന്ന് വ്യക്തം. ചിത്രത്തിൻ്റെ കഥാപരമായ പുരോഗമനത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്.
ക്യാമ്പസ് പശ്ചാത്തലത്തിലൂടെ ഫാൻ്റെസി ഹ്യൂമർ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് (ഫാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം), യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാമോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.
advertisement
തിരക്കഥ - നിതിൻ സി. ബാബു, മനു സ്വരാജ്; സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം); ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ; പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ; കലാസംവിധാനം- മഹേഷ് മോഹൻ; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ; അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ; പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Release date announced for Padakkalam movie starring Sharafudeen and Suraj Venjaramoodu