ചലച്ചിത്രമേളയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യാ ഗവൺമെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സിനിമകൾക്ക് അനുമതി നൽകുന്നില്ല എന്ന് പറയുമ്പോൾ എന്തിന്റെ അടിസ്ഥാനത്തിലാണ് അതിനെ എതിർക്കേണ്ടത്? അങ്ങനെ എതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ? നമ്മൾ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമതാണ്," റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
സിനിമകൾക്ക് എക്‌സംഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ച കേന്ദ്ര നടപടിയെ താൻ എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യത്തെ സിനിമകളാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന അദ്ദേഹം, വിദേശകാര്യ നയം എന്നത് വെറുതെ കളിക്കാനുള്ള ഒന്നല്ലെന്നും ഓർമ്മിപ്പിച്ചു. സിനിമകൾക്ക് അനുമതി തേടുന്ന കാര്യത്തിൽ അക്കാദമിയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കേരള സർക്കാരിന്റെ മുൻ നിലപാടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഭരണവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും സിനിമകൾ വിലക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമകൾ പ്രദർശിപ്പിക്കാത്തതിനെച്ചൊല്ലി വലിയ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ചെയർമാന്റെ പ്രതികരണം.
