യൂറോപ്പിലെ നാല് രാജ്യങ്ങളിൽ തുടങ്ങി ഇന്ന് യൂറോപ്പിൽ മാത്രം നാൽപതിൽ പരം രാജ്യങ്ങളിലും ലോകത്താകമാനം ജി.സി.സി. ഒഴികെ 60ൽ പരം രാജ്യങ്ങളിൽ മലയാളവും അന്യഭാഷാ സിനിമാ വിതരണത്തിൻ്റെയും വിപുലമായ നെറ്റ്വർക്ക് ആർ.എഫ്.ടി. ഫിലിംസിന് ഉണ്ട്. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഓവർസീസ് രാജ്യങ്ങളിൽ നിരവധി മലയാളം സിനിമകൾ റിലീസിന് എത്തിച്ചിട്ടുണ്ട്.
റിലീസിന് ഒരുങ്ങുന്ന വൃഷഭ, കറക്കം തുടങ്ങി 300ഓളം സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.എഫ്.ടി. ഫിലിംസാണ്. വ്യവസിയായ റൊണാൾഡിന് ആർ.എഫ്.ടി. ഫിലിംസ് കൂടാതെ ഇ-കൊമേഴ്സ് സർവീസ് ആയ 'ചാറ്റ്2കാർട്ട്', ഫുഡ് ഓർഡറിങ് പ്ലാറ്റ്‌ഫോമായ 'ഈറ്റ്സർ' എന്നീ ബിസിനസ് പ്ലാറ്റ്ഫോംസ് കൂടിയുണ്ട്.
advertisement
ഇതിന് മുൻപും പല പാർട്ണർമാരുമായി സഹകരിച്ച് നിരവധി ചിത്രങ്ങളുടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയിട്ടുണ്ട് ആർ.എഫ്.ടി. ഫിലിംസ്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണുള്ളത്.
രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. വാർത്താ പ്രചരണം: പി. ശിവപ്രസാദ്.
Summary: RFT Films has acquired the overseas rights for the worldwide release of Mammootty's much-awaited film Kalankaval. RFT Films has acquired the overseas rights, excluding GCC, for Kalankaval in collaboration with Hamsini Entertainment
