പിന്നാലെ രൂപേഷ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് കുറിപ്പുമായി ചിത്രത്തിന് സംവിധായകൻ ടോം ഇമ്മട്ടിയും രംഗത്ത് എത്തിയിരുന്നു. മെക്സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നും ചെ ഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നുമാണ് ടോം ഇമ്മട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വാദിച്ചത്.
ഇതോടെ മറുപടിയുമായി രൂപേഷ് പീതാംബരനും രംഗത്ത് എത്തി. താൻ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി വിജയിച്ചിട്ടുള്ളവനാണെന്നും മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിൽ കെ.എസ്.യുക്കാരനായിട്ടും അഭിനയിച്ചിട്ടുണ്ടെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. പക്ഷെ, തന്റെ രാഷ്ട്രീയ കാഴ്ചപാടുകൾ നിഷ്പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ താൻ ആരാധിക്കുന്ന നേതാക്കളുടെ പേരും ഫേസ്ബുക്കിൽ പങ്കുവെച്ചു. കെ കരുണാകരൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളാണ് അദ്ദേഹം പങ്കുവച്ചത്. ഒരു മെക്സിക്കൻ അപാരതയിലെ കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞതെന്നും രൂപേഷ് ആവർത്തിച്ചു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ കോളേജിൽ പഠിക്കുമ്പോൾ KSUയുടെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (Pre-degree Rep) വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ KSUകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്.
പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. ഞാൻ ആരാധിക്കുന്ന നേതാക്കൾ ഇവരാണ്:
1. കെ. കരുണാകരൻ (Indian National Congress)
2. ഇ. കെ. നയനാർ (Marxist)
3. അറ്റൽ ബിഹാരി വാജ്പേയി (Janata Party)
4. ജെ. ജയലളിത (AIADMK)
5. നരേന്ദ്ര മോദി (BJP)
അതിനാൽ പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്സിക്കാൻ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്. “പച്ചക്കള്ളം” ഞാൻ പറഞ്ഞുവെന്ന് Tom Emmatty ആരോപിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. എന്നാൽ, ആ പ്രതികരണത്തിലൂടെ Jino Johnന്റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്.