Also Read- സഹായമഭ്യർത്ഥിച്ച തവാസിക്ക് കൈത്താങ്ങ്; സഹായവുമായി വിജയ് സേതുപതിയും ശിവകാർത്തികേയനും
നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിൽ റൗഡി ബേബി നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. 10 കോടി കാഴ്ചക്കാരെ നേടി മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു ‘റൗഡി ബേബി’ ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്. ഇപ്പോഴിതാ, 100 കോടി എന്ന അപൂർവ നേട്ടവും സ്വന്തമാക്കി മുന്നേറുകയാണ് റൗഡി ബേബി.
advertisement
Also Read- രഞ്ജു രഞ്ജിമാർ അന്വേഷിക്കുന്ന കുഞ്ഞുമുഖം കണ്ടെത്താൻ 'കുട്ടിക്യൂറ' ഹ്രസ്വചിത്രം
''ഇത് അപ്രതീക്ഷിതമാണ്. റൗഡിബേബി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട കാര്യം ആരാധകരാണ് അറിയിച്ചത്...അൽഹംദുലിള്ള- യുവാൻ ട്വീറ്റ് ചെയ്തു.
യാദൃശ്ചികമായി ഇതേദിവസം തന്നെ ‘വൈ ദിസ് കൊലവെറി ഡി’ ഗാനത്തിന്റെ ഒമ്പതാം വാർഷികം ഒത്തുവന്നതിലുള്ള സന്തോഷവും ധനുഷ് പങ്കിട്ടു. സായ് പല്ലവിയും ട്വീറ്റിൽ സന്തോഷം പങ്കിട്ടുണ്ട്. റൗഡി ബേബിയുടെ നൃത്തചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയാണ്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു ഗാനം ചിത്രീകരിച്ചത്.
പത്തുവർഷങ്ങൾക്കു മുൻപ് ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനൽ മത്സരങ്ങൾക്ക് വേണ്ടി അന്ന് പതിനൊന്നാം ക്ലാസ്സുകാരിയായ സായ് പല്ലവി എവിഎം സ്റ്റുഡിയോയിൽ എത്തിയിരുന്നു. അന്ന് റിയാലിറ്റി ഷോയിൽ പരാജയപ്പെട്ടു മടങ്ങിയ അതേ സായ് പല്ലവി, വർഷങ്ങൾക്കിപ്പുറം നായികയായെത്തിയപ്പോൾ പ്രഭുദേവ തന്നെ ആ ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് നിർവഹിക്കുകയും ചെയ്തു.
“നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ, ജീവിതം കൂടുതൽ മെച്ചപ്പെട്ട ഒന്നിനാൽ നിങ്ങളെ അനുഗ്രഹിക്കും,” എന്നാണ് സ്വപ്നസദൃശ്യമായ ആ നിമിഷത്തെ സായ് പല്ലവി വിശേഷിപ്പിച്ചത്. പത്തു വർഷങ്ങൾക്കു ശേഷം എജിഎം സ്റ്റുഡിയോയിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു സായിപല്ലവി തന്റെ സന്തോഷം പങ്കിട്ടത്.
