രഞ്ജു രഞ്ജിമാർ അന്വേഷിക്കുന്ന കുഞ്ഞുമുഖം കണ്ടെത്താൻ 'കുട്ടിക്യൂറ' ഹ്രസ്വചിത്രം
Renju Ranjimar comes up with a shortfilm to find a child she is searching for | രഞ്ജു രഞ്ജിമാറിന്റെ ഹ്രസ്വചിത്രം പൂർത്തിയായി

രഞ്ജു രഞ്ജിമാർ
- News18 Malayalam
- Last Updated: November 17, 2020, 3:29 PM IST
വർഷങ്ങളായി താൻ തേടുന്ന കുഞ്ഞുമുഖം കണ്ടെത്താൻ ഷോർട് ഫിലിമിലൂടെ കഴിയും എന്ന പ്രതീക്ഷയുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന 'കുട്ടിക്യൂറ' സിനിമ രഞ്ജു രഞ്ജിമാരുടെ സംവിധാനത്തില്‍ പൂര്‍ത്തിയായി.
യൗവ്വനാരംഭത്തിൽ വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടിൽ അഭയം തേടിയെത്തുകയും ആ വീട്ടിലെ കുഞ്ഞുമായുള്ള സ്നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. അന്നേറെ ലാളിച്ചിരുന്ന കുട്ടി ആ കുടുംബത്തിലുണ്ടായിരുന്നു. കാലക്രമേണ ആ കുടുംബവുമായുള്ള ബന്ധം പോയിമറഞ്ഞു. ഒട്ടേറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ ഹ്രസ്വചിത്രം കണ്ട് ആ കുഞ്ഞ് തിരിച്ചറിഞ്ഞെത്തും എന്ന പ്രതീക്ഷയുണ്ട്.
രഞ്ജുവിന് പുറമേ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ ബേബി, സമയ്റ, മാസ്റ്റര്‍ സച്ചു, സ്മിത സാമുവല്‍, സോജന്‍ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാരചന രഞ്ജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
തിരക്കഥ ഒരുക്കുന്നത് ക്രീയേറ്റേവ് ഡയറക്ടര്‍ കൂടിയായ സച്ചിയാണ്. ഛായാഗ്രഹണം ഷംന്‍മുഖന്‍ എസ്.വി., എഡിറ്റിംഗ് ആല്‍വിന്‍ ടോമി. എറണാകുളത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഈ മാസം പുറത്തിറക്കാനാണ് തീരമാനം.