TRENDING:

RRR 2 | തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുന്നു; ആർആർആർ 2 ചിത്രീകരണം ആഫ്രിക്കയിൽ

Last Updated:

രാജമൗലി തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജമൗലി ചിത്രം RRR തരംഗം ഇനിയും അവസാനിച്ചിട്ടില്ല, ഇതിനിടയിലാണ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന്റെ സംവിധാനം രാജമൗലിയായിരിക്കില്ല എന്നാണ് സൂചന. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും രണ്ടാം ഭാഗത്തിലും ഉണ്ടാകും.
advertisement

Also Read- സംവിധായകൻ രൂപേഷ് പീതാംബരൻ വീണ്ടും; മൂന്നാം ചിത്രം ‘ഭാസ്കരഭരണം’ അനൗൺസ്മെന്റ് വീഡിയോ

രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് രാജമൗലിയുടെ പിതാവ് കൂടിയായ വിജയേന്ദ്ര പ്രസാദ് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആഫ്രിക്കയിലായിരിക്കും. രാജമൗലി തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.

മഹേഷ് ബാബുവിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി. ഈ ചിത്രം പൂർത്തിയായി കഴിഞ്ഞാൽ തിരക്കഥ മകനുമായി ചർച്ച ചെയ്യുമെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഹോളിവുഡ് ചിത്രം ഇന്ത്യാന ജോൺസ് ശൈലിയിലുള്ള സാഹസിക ചിത്രമായിരിക്കും മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി ഒരുക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
RRR 2 | തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുന്നു; ആർആർആർ 2 ചിത്രീകരണം ആഫ്രിക്കയിൽ
Open in App
Home
Video
Impact Shorts
Web Stories