TRENDING:

'കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ': പേളിക്കും ശ്രീനിഷിനും പിന്തുണയുമായി നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Last Updated:

ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെയായിരുന്നു പേളിഷിന്റെ വിവാഹ വാർത്തകൾക്കു വന്ന കമന്റുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടി പേളി മാണിയും ശ്രീനിഷ് അരവിന്ദനും തമ്മിലുളള വിവാഹ വാർത്തകൾക്ക് വരുന്ന മോശം കമൻറുകൾക്കെതിരെ സീരിയൽ താരം സാധിക വേണുഗോപാൽ. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സാധിക വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. പേളിയും ശ്രീനിഷും വിവാഹിതരായപ്പോൾ അവരെ ആശീർവദിക്കുന്നതിന് പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതും കാണാൻ ഇടയായെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു പോസ്റ്റ് എഴുതുന്നതെന്ന് സാധിക വ്യക്തമാക്കുന്നു.
advertisement

ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെയായിരുന്നു പേളിഷിന്റെ വിവാഹ വാർത്തകൾക്കു വന്ന കമന്റുകൾ.

also read: തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; ആറ് വയസുകാരൻ മരിച്ചു: അമ്മയ്ക്ക് പരുക്ക്

ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നതും ഇല്ല. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ )- സാധിക പോസ്റ്റിൽ വ്യക്തമാക്കുന്നു.

advertisement

ദിവസവും ഒരുപാട് വേർപിരിയലുകൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും അതിൽ വിരലിൽ എണ്ണാവുന്നതു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്നതെന്നും സാധിക പറയുന്നു. എല്ലാവരും അറിയുന്നതുകൊണ്ട് അത് വൈറൽ ആകുന്നു .എല്ലാരും അറിയുന്നു. വാർത്തയാകുന്നു ചർച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല- സാധിക കുറിച്ചിരിക്കുന്നു. കലാകാരികൾ കല്യാണം പിരിയുമ്പോൾ എന്തുകൊണ്ടു പെണ്ണുങ്ങൾ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? സാധിക ചോദിക്കുന്നു.

നാട്ടുകാരെന്തു വിചാരിക്കും എന്നോർത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല. അത് അവളുടെ അഹങ്കാരം അല്ല മറിച്ച് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും- അവർ വ്യക്തമാക്കിയിരിക്കുന്നു.

advertisement

"വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം" തോന്നാൻ ജീവിതം സിനിമയല്ലെന്ന് സാധിക. ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണെന്നും അവർ പറയുന്നു.

ആരും പിരിയാനായി ഒന്നിക്കുന്നില്ലെന്നും സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എന്നിവയാണ് ജീവിതം തീരുമാനിക്കുന്നതെന്നും സാധിക. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ എന്ന ഉപദേശത്തോടെയാണ് സാധിക പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ': പേളിക്കും ശ്രീനിഷിനും പിന്തുണയുമായി നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്