തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; ആറ് വയസുകാരൻ മരിച്ചു: അമ്മയ്ക്ക് പരുക്ക്
Last Updated:
ആറ് തെരുവ് നായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പരുക്കേറ്റത്.
ഭോപ്പാൽ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറു വയസുകാരന് ദാരുണ അന്ത്യം. അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഭോപ്പാലിലെ ശിവ് സൻഗം നഗറിലാണ് സംഭവം.
വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന സഞ്ജു ജാദവ് എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. ആറ് തെരുവ് നായ്ക്കൾ ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പരുക്കേറ്റത്.
രക്തം വാർന്ന് ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് കുട്ടി മരിച്ചത്. സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷനെതിരെ രംഗത്തെത്തി. തെരുവ് നായ ശല്യം തടയുന്നതിൽ മുൻസിപ്പൽ കോർപ്പറേഷൻ പരാജയമാണെന്ന് ജനങ്ങൾ ആരോപിച്ചു.
advertisement
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2019 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; ആറ് വയസുകാരൻ മരിച്ചു: അമ്മയ്ക്ക് പരുക്ക്