TRENDING:

മേജർ മുകുന്ദിന്റെ ഇന്ദുവായി സായ് പല്ലവി; 'അമര'നിലെ ക്യാരക്ടർ ഇൻ​ട്രോ പുറത്ത്

Last Updated:

യുദ്ധത്തിന്റെ പശ്ചാത്തലം പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് തിയേറ്ററുകളിൽ എത്തുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശിവകാർത്തികേയൻ നായകനായെത്തുന്ന ബയോഗ്രഫിക്കൽ വാർ സിനിമ അമരനിലെ നായികയായി സായി പല്ലവി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.
advertisement

സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.  2015 ലെ റിപ്പബ്ലിക് പരേഡിൽ മേജർ മുകുന്ദിന് ആദരമർപ്പിക്കുന്ന യഥാർത്ഥ ഇന്ദുവിന്റെ വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തിന്റെ പശ്ചാത്തലം പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് തിയേറ്ററുകളിൽ എത്തുക. ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ്. ചിത്രം തമിഴിലും തെലുങ്കിലുമാണ് പ്രദർശനത്തിലെത്തുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

https://www.youtube.com/watch?v=vOekz-NOzAQ

മലയാളം വാർത്തകൾ/ വാർത്ത/Film/
മേജർ മുകുന്ദിന്റെ ഇന്ദുവായി സായ് പല്ലവി; 'അമര'നിലെ ക്യാരക്ടർ ഇൻ​ട്രോ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories