ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായികാ വേഷം ബോളിവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
advertisement
പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി., ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: An action-packed trailer has been dropped from the makers of Devara, the film starring Jr NTR and Janhvi Kapoor in the lead roles. Saif Ali Khan is the antagonist