കെജിഎഫിനോട് ഏറെ സമാനമായ പശ്ചാത്തലത്തിലുള്ള ട്രെയിലറില്‍ നിന്ന് സലാര്‍ ഒരു കിടിലന്‍ ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗൊണ്ടൂര്‍ ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക.ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.
advertisement
കെജിഎഫിലെ കിടിലന്‍ ഗാനങ്ങള്‍ ഒരുക്കിയ രവി ബസ്രൂര്‍ ആണ് സലാറിനും സംഗീതം ഒരുക്കിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമയുടെ കേരളത്തിലെ വിതരാണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 01, 2023 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar Trailer | അടി..ഇടി..വെടി..പുക ! ഇത് പ്രഭാസിന്‍റെയും പൃഥ്വിയുടെയും കെജിഎഫ്; സലാര്‍ ട്രെയിലറെത്തി