advertisement
സിക്കന്ദറിൽ സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. അതേസമയം,സിക്കന്ദർ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു. ഞായറാഴ്ചയാണ് സിക്കന്ദർ തിയേറ്ററുകളിലെത്തിയത്. എന്നാൽ ശനിയാഴ്ച അർധരാത്രിമുതലേ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിലെത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 600 സൈറ്റുകളിലൂടെയാണ് കഴിഞ്ഞദിവസം രാത്രിയിൽ ചിത്രം പ്രചരിച്ചതെന്നാണ് സൂചന.
അതേസമയം, എവിടെനിന്നാണ് ചിത്രം ചോർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്രത്തിന്റെ നിർമാതാക്കൾ പോലീസിനെ സമീപിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.