നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് സിറ്റാഡൽ ഹണി ബണ്ണി സ്ട്രീം ചെയ്യുന്നത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്.
advertisement
Also Read: Samantha | 2025-ൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ വേണം; സൂചന നൽകി സാമന്ത
സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത റൂസോ ബ്രദേർഴ്സ് ആണ് സിറ്റാഡൽ ഹണി ബണ്ണി നിർമിക്കുന്നത്. സിറ്റാഡൽ ഹോളിവുഡ് വേർഷൻ നിർമിച്ചതും റൂസോ ബ്രദേർഴ്സ് ആയിരുന്നു. ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് തുടങ്ങിയവയാണ് രാജ് ആൻഡ് ഡികെയുടെ മറ്റ് സൂപ്പർഹിറ്റ് സീരീസുകൾ .