TRENDING:

സിനിമയുടെ പേര് 'സംശയം'; അഭിനേതാക്കളുടെ പേര് പോലും പറയില്ല, എല്ലാം സസ്പെൻസ്

Last Updated:

'ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം' എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം' എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു; 'സംശയം' (Samshayam). മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവ്വതി തിരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും, വിജയവും നേടിയ 'ആർക്കറിയാം' എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.
സംശയം
സംശയം
advertisement

കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആ സസ്പെൻസുകൾ എന്താണന്ന് കാത്തിരിക്കാം.

Also read: Pushpa franchise | ക്ളൈമാക്സിലെ സ്ഫോടനം കൊണ്ടവസാനിക്കുന്നില്ല; 'പുഷ്പ 3'ന്റെ സാധ്യത നൽകി നിർമാതാവ്

advertisement

1985 സ്റ്റുഡിയോസിൻ്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൻ പൊടുത്താമ്പ്, ലിനോ ഫിലിപ്പ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിൻ്റെ മാജിക്കൽ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ആകർഷകകേന്ദ്രം. പി.ആർ.ഒ.- വാഴൂർ ജോസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Samshayam is an upcoming Malayalam movie which gathered attention for its unique announcement video post. The makers released a video featuring Vinay Forrt and Fahadh Faasil in it. Further details on cast and crew are not announced

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയുടെ പേര് 'സംശയം'; അഭിനേതാക്കളുടെ പേര് പോലും പറയില്ല, എല്ലാം സസ്പെൻസ്
Open in App
Home
Video
Impact Shorts
Web Stories