ചിത്രം ജൂൺ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ആവേശത്തിലൂടെ ശ്രദ്ധനേടിയ നടൻ മിഥുൻ ജയ്ശങ്കറിന്റെ ആദ്യ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. 15 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ്ഓഫീസിൽ ഇന്നും ഇതുവരെ 75 കോടിയിലധികം കളക്ഷൻ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം തീയേറ്ററുകളിൽ ചിരിമഴ നിറച്ചിരുന്നു.
യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഭരത് വിക്രമന്‍ ആണ്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
May 28, 2025 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tourist Family OTT: അത്യുഗ്രൻ എന്ന് തീയറ്റർ പ്രേക്ഷകർ വിധിയെഴുതിയ 'ടൂറിസ്റ്റ് ഫാമിലി' ഇതു വരെ കണ്ടില്ലേ? ഇനി ഈ ഒടിടിയിൽ കാണാം