യാത്രക്കാരുടെ ശ്രദ്ധക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിൽ നീണ്ട 16 വർഷത്തെ ഇടവേള. കാരണം?
അതെന്തുപറ്റിയെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും തന്നെയറിയില്ല. ആ സമയത്ത് ശ്രീനിവാസന് മറ്റു തിരക്കുണ്ടായി. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ഉണ്ടായിരുന്നു. ലോഹിതദാസ് എഴുതാൻ തുടങ്ങി. പിന്നെ ഞാൻ ചെല്ലുമ്പോഴേക്കും ശ്രീനിവാസൻ വേറേതെങ്കിലും സിനിമയിലാവും. ആദ്യം, കുറേക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം മനപ്പൂർവം ഒന്ന് മാറി നിൽക്കാമെന്ന് തീരുമാനിച്ചതാണ്. ശ്രീനിയന്ന് ഉദയനാണ് താരത്തിലേക്ക് കടന്നിരുന്നു. ആ സമയത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യം ചെയ്യാൻ നിൽക്കില്ല.
advertisement
അവസാനം ഞാൻ തന്നെ വിനോദയാത്രക്ക് സ്ക്രിപ്റ്റ് എഴുതി. രസതന്ത്രവും, ഭാഗ്യദേവതയും അങ്ങനെ ഞാൻ തന്നെ എഴുതേണ്ടി വന്നു. അഞ്ചാറു പടങ്ങൾ അങ്ങനെ ഉണ്ടായി. വിനോദയാത്രക്ക് അവാർഡും കിട്ടി, ഓടുകയും ചെയ്തു. രസതന്ത്രവും വിജയിച്ചു. പിന്നെ, ഇത് വലിയൊരു ഭാരമാണ്. വേറൊരു എഴുത്തുകാരന്റെയും കൂടി സംഭാവനയും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' ഞാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം, അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്ന് ശ്രീനി പറഞ്ഞു. ആദ്യം ഞങ്ങൾ ഒരു സോഷ്യൽ, പൊളിറ്റിക്കൽ സറ്റയർ ആലോചിച്ചിരുന്നു. വരവേൽപ്പിനു ലഭിച്ചൊരു സ്വീകാര്യതയുണ്ടല്ലോ. പെട്ടെന്നാണീ കഥ കയറിവന്നത്. സരസമായ, കുടുംബങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയമെന്ന രീതിയിൽ, രാഷ്ട്രീയം വിട്ടിട്ട് ഇങ്ങനെയൊരു സിനിമയിൽ വരികയായിരുന്നു.
Summary: A great combination that was celebrated by the audience behind the screen; Sathyan Anthikad and Sreenivasan. Even today, Malayalis celebrate their movie dialogues. Although there is a long list to tell, films like Varavelppu, Pattanapravesham, Akkare Akkare Akkare, Nadodikattu, Sandesham, and Thalayanamantram, which looked into the lives and families of ordinary people, remain classics. However, there was a long gap between this combination scoring super hits on screen. It lasted for 16 years after the film 'Yatrakaran Shraddhaykk'
