TRENDING:

മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്കിന്ധാ കാണ്ഡം' കണ്ടത്; നല്ല വാക്കുകളുമായി സത്യൻ അന്തിക്കാട്

Last Updated:

ഫേസ്ബുക്ക് കുറിപ്പിൽ കിഷ്ക്കിന്ധാ കാണ്ഡത്തെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് സത്യൻ അന്തിക്കാട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നൈർമ്മല്യം തുളുമ്പുന്ന മലയാള ചിത്രങ്ങളുടെ ശില്പിയെന്നേ സത്യൻ അന്തിക്കാട് എക്കാലത്തും വാഴ്ത്തപ്പെടൂ. കാലത്തെ അതിജീവിച്ച, മലയാളിയുടെ മലയാള ശൈലിയിലെ ജീവിതം പറയാൻ ഓരോ സത്യൻ അന്തിക്കാട് ചിത്രത്തിനും സാധിച്ചിരുന്നു. മറ്റൊരു തലമുറയിലെ സിനിമ കണ്ടാൽ, അത് നല്ലതെങ്കിൽ, അഭിനന്ദിക്കാൻ അദ്ദേഹം മടിക്കാറില്ല. ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത 'കിഷ്ക്കിന്ധാ കാണ്ഡം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. മലയാള ചലച്ചിത്ര ലോകം നിലവിൽ നേരിടുന്ന പ്രതിസന്ധിയിൽ, നല്ല സിനിമ തന്നെയാണ് മികച്ച അതിജീവനം എന്ന് സത്യൻ അന്തിക്കാട്. ഫേസ്ബുക്ക് കുറിപ്പിൽ കിഷ്ക്കിന്ധാ കാണ്ഡത്തെയും അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദനം കൊണ്ട് മൂടുന്നു.
സത്യൻ അന്തിക്കാട്, കിഷ്ക്കിന്ധാ കാണ്ഡം
സത്യൻ അന്തിക്കാട്, കിഷ്ക്കിന്ധാ കാണ്ഡം
advertisement

"മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്കിന്ധാ കാണ്ഡം' കണ്ടത്. ആഹ്ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോർമുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകൻ ദിൻജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുൽ രമേഷും തെളിയിച്ചിരിക്കുന്നു.

വനമേഖലയോടു ചേർന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നു മായില്ല.

സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാൻ. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാൽ വിജയരാഘവൻ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. അപർണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ജോബി ജോർജ്ജിനും സ്നേഹവും അഭിനന്ദനങ്ങളും.

advertisement

എല്ലാ പ്രതിസന്ധികളേയും മറി കടക്കാൻ നമുക്ക് നല്ല സിനിമകളുണ്ടായാൽ മാത്രം മതി. "കിഷ്കിന്ധാ കാണ്ഡം" തീർച്ചയായും ഒരു മറുപടിയാണ്," അദ്ദേഹം കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Film director Sathyan Anthikkad is all praise for Asif Ali, Aparna Balamurali and Vijayaraghavan starrer Malayalam movie Kishkkindha Kandam, which is in theatres now. He wrote an elaborate post on Facebook, praising its craft and thematic brilliance, calling it an answer to the existing issues in Malayalam cinema

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്കിന്ധാ കാണ്ഡം' കണ്ടത്; നല്ല വാക്കുകളുമായി സത്യൻ അന്തിക്കാട്
Open in App
Home
Video
Impact Shorts
Web Stories