വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ചാന്ത്പൊട്ട് എന്ന പേര് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും അത് തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ക്യു സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബെന്നി പി നായരമ്പലം പ്രതികരിച്ചത്.
ഇതും വായിക്കുക: കാമുകനൊപ്പം ഹോട്ടൽ മുറിയിലുള്ള യുവതി ഭർത്താവ് എത്തിയാൽ പിന്നെന്തു ചെയ്യും? 12 അടി ഉയരത്തില്‍ നിന്ന് ചാടിയ വീഡിയോ വൈറൽ
advertisement
'ഈ കമ്മ്യൂണിറ്റിയിലുള്ളവരെ ചേർത്ത് നിർത്താൻ വേണ്ടി എഴുതിയ സിനിമയാണ് ചാന്ത്പൊട്ട്. സ്ത്രൈണത ദുരന്തമായി മാറുന്ന കഥയാണത്, കഥാപാത്രം ട്രാൻസ്‌ജെൻഡർ അല്ല. ഒരു പോസിറ്റീവ് ആങ്കിളിലാണ് എഴുത്തുകാരനായ ഞാനും സംവിധായകൻ ലാൽ ജോസും അതിനെ കണ്ടത്. സിനിമയുടെ പേര് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുമായി ചേർത്ത് വിളിക്കുന്ന സാഹചര്യം വന്നപ്പോഴാണ് അത് അവരെ വേദനിപ്പിച്ചത്. മനഃപൂർവമല്ലെങ്കിലും അതിന് സിനിമ കാരണമായത് വളരെ സങ്കടമുണ്ടാക്കി'- ബെന്നി പി നായരമ്പലം പറയുന്നു.
ദിലീപാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ രാധാകൃഷ്ണൻ എന്ന രാധയെ അവതരിപ്പിച്ചത്. ഗോപിക (മാലു), ലാൽ (ദിവാകരൻ), ഇന്ദ്രജിത്ത് (കൊമ്പൻ കുമാരൻ), ബിജു മേനോൻ (ഫ്രെഡി), ഭാവന (റോസി), ശോഭ മോഹൻ (ശാന്തമ്മ), രാജൻ പി ദേവ് (തുറയിലാശാൻ), സുകുമാരി (മുത്തശ്ശി) എന്നിവരും പ്രധാന വേഷത്തിൽ എത്തി. ലാലാണ് സിനിമ നിർമിച്ചത്. വയലാർ ശരത്ചന്ദ്ര വർമയുടെ ഗാനങ്ങൾക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കിയത്.