TRENDING:

Honey Rose: സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക് അവൾ തണലും തുണയുമാവുന്നു; ഹണി റോസിനെ പിന്തുണച്ച് സീമ ജി നായർ

Last Updated:

എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക എന്നാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൈബർ അതിക്രമങ്ങൾക്കെതിരായി പൊലീസിൽ പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് നടി സീമ ജി നായർ. സ്ത്രീയെ സ്ത്രീയായി അറിയുന്നവർക്ക് ,സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക് അവൾ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം പെരുമാറാം ആ ചിന്തകൾ ഇനിയും മാറിയിട്ടില്ലെങ്കിൽ എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം?പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റ്. എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക എന്നാണ് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്. ഹണി റോസിനൊപ്പം നിൽക്കുന്ന ചിത്രവും സീമ പങ്കുവെച്ചിട്ടുണ്ട്.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ പരാതിയിൽ നടി ഹണി റോസിന് പിന്തുണയുമായി സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു.ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ എന്ന് ഫെഫ്ക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose: സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക് അവൾ തണലും തുണയുമാവുന്നു; ഹണി റോസിനെ പിന്തുണച്ച് സീമ ജി നായർ
Open in App
Home
Video
Impact Shorts
Web Stories