ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പന്‍ മുന്നേറ്റവുമായി ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ആറ്റ്ലി സംവിധാനം ചെയ്ത സിനിമയുടെ 7 ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സ് നിര്‍മ്മിച്ച സിനിമ ഏഴ് ദിവസം കൊണ്ട് 660.03 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്.
advertisement
ഏറ്റവും വേഗത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡും ജവാൻ സ്വന്തമാക്കിയിരുന്നു. ഷാരൂഖിന്‍റെ പത്താൻ 300 കോടി കളക്ഷൻ നേടാൻ ഏഴ് ദിവസമാണ് എടുത്തത്.
ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ഇത്രവലിയ വിജയം നേടാന്‍ സാധിച്ചത് സംവിധായകന്‍ ആറ്റ്ലിക്കും നേട്ടമായി
advertisement
നയന്‍താര നായികയായി എത്തിയ ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ദീപിക പദുക്കോണിന്‍റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു
അനിരുദ്ധിന്‍റെ ത്രസിപ്പിക്കുന്ന സംഗീതത്തിലുള്ള ഷാരൂഖ് ഖാന്‍റെ നൃത്തം ഫാന്‍സിനും ഫാന്‍സ് കൈയ്യടി നല്‍കി.
advertisement
മൂന്നേ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്നായി 384.69 കോടി രൂപയാണ് ജവാന‍്‍ നേടിയിരിക്കുന്നത്. സിനിമയുടെ മുടക്കുമുതല്‍ മറികടന്നുള്ള നേട്ടമായാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ വിലയിരുത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 14, 2023 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan Movie Collection | റിലീസ് ചെയ്ത് ഒരാഴ്ച മാത്രം; ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് ഷാരൂഖ് ഖാന്‍റെ ജവാന്‍