TRENDING:

' നിന്നെ പോലൊരു ഫസ്റ്റ് ഇയർ സ്റ്റു‍ഡന്റ് രാത്രി മോർച്ചറി വഴി പോയപ്പോൾ ഒരു കരച്ചിൽ കേട്ടു'; ആകാംക്ഷയുണർത്തി 'ഹണ്ട്' ട്രെയിലർ

Last Updated:

ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് കഥ പറയുന്നതെന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.
advertisement

ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്. അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിൻ്റെ ഛായാഗ്രഹണം- ജാക്സണ്‍ ജോൺസൺ, സംഗീതം -കൈലാസ് മേനോൻ, എഡിറ്റിംഗ് - അഖിൽ എ ആർ, പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, കലാസംവിധാനം- ബോബൻ, വരികൾ- സന്തോഷ് വർമ, മേക്കപ്പ്- പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്ണൻ, ഓഫീസ് നിർവഹണം- ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ ശബരി

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
' നിന്നെ പോലൊരു ഫസ്റ്റ് ഇയർ സ്റ്റു‍ഡന്റ് രാത്രി മോർച്ചറി വഴി പോയപ്പോൾ ഒരു കരച്ചിൽ കേട്ടു'; ആകാംക്ഷയുണർത്തി 'ഹണ്ട്' ട്രെയിലർ
Open in App
Home
Video
Impact Shorts
Web Stories