TRENDING:

Shaji Kailas | 'ലോകസിനിമയെ നോക്കി വെല്ലുവിളിച്ച കാലഘട്ടത്തിന്റെ നായകനായിരുന്നു കെ.ജി. ജോർജ് സർ': ഷാജി കൈലാസ്

Last Updated:

'കെ. ജി. ജോർജ് എന്റെയും കൂടി ഗുരുവാണ്. അനുകരിക്കാൻ കഴിയാത്ത സവിശേഷതകൾ ഉള്ള തികച്ചും വ്യത്യസ്തനായ ഗുരു': ഷാജി കൈലാസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മറ്റുപല സംവിധായകർക്കുമെന്ന പോലെ കെ.ജി. ജോർജ് (KG George) ഷാജി കൈലാസിനും (Shaji Kailas) ഗുരുവാണ്. വെള്ളിവെളിച്ചത്തിലൂടെ ഗുരു-ശിഷ്യ ബന്ധം ഊട്ടിയുറപ്പിച്ചവരാണിവർ. കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞ യവനികയുടെ ശില്പിയെ ഒരിക്കൽ ഷാജി കൈലാസും കൂട്ടരും മധുരവുമായി അദ്ദേഹം വസിക്കുന്ന വയോജന കേന്ദ്രത്തിൽ സന്ദർശിക്കാൻ പോയിരുന്നു. പ്രിയ ഗുരുനാഥന്റെ വിയോഗത്തിൽ ഷാജി കൈലാസിന്റെ പേജിൽ പ്രത്യക്ഷപ്പെട്ട അനുസ്മരണക്കുറിപ്പ്.
advertisement

‘യവനിക’ ഒരു പാഠപുസ്തകമാണ്. എത്ര പഠിച്ചാലും പകർത്താൻ കഴിയാത്ത അസാധാരണമായ ജനിതക വീര്യം പേറുന്ന പാഠപുസ്തകം. യവനിക പലയാവർത്തി കണ്ടതിൽ നിന്ന് ഉടലെടുത്ത ഭ്രമം കുറ്റാന്വേഷണ ചിത്രങ്ങളോട് ആഭിമുഖ്യമുള്ളവനാക്കി എന്നെ മാറ്റി. അപ്പോൾ ശ്രീ കെ. ജി. ജോർജ് എന്റെയും കൂടി ഗുരുവാണ്. അനുകരിക്കാൻ കഴിയാത്ത സവിശേഷതകൾ ഉള്ള തികച്ചും വ്യത്യസ്തനായ ഗുരു.

Also read: KG George | സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ, ആ കഥ കവിഞ്ഞൊഴുകി: ആശാൻ കെ.ജി. ജോർജിനെ പറ്റി LJP

advertisement

2022ലെ കോവിഡാനന്തരകാലത്തു അദ്ദേഹം താമസിച്ചിരുന്ന ഓൾഡേജ് ഹോമിൽ ഒരു ജന്മദിനത്തിൽ മധുരം നിറഞ്ഞ കേക്കുമായി ഞങ്ങൾ പോയി. ഒപ്പം തിരക്കഥകൃത്ത് ജിനു എബ്രഹാമും പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ.യും. ആത്‍മാവിനെ തൊടുന്ന ഒരു ചിരി ജോർജ് സർ ഞങ്ങൾക്ക് സമ്മാനിച്ചു, മനസ്സിലായോ എന്ന് ചോദിച്ചു ,, ങ്ങാ. .ഷാജി. .. പൂർവപരിചയത്തിന്റെ ഹൃദയതാളം മുറുകി. മലയാള സിനിമയിലെ എക്കാലത്തെയും മാസ്റ്റർ ക്രാഫ്റ്റ്മാൻ കേക്ക് മുറിച്ചു. ആ കേക്കിൽ ഒരു കാലഘട്ടം ചിതറിക്കിടപ്പുണ്ടായിരുന്നു. മലയാള സിനിമ ലോക സിനിമയെ നോക്കി വെല്ലുവിളിച്ച ആ കാലഘട്ടത്തിന്റെ നായകനായിരുന്നു ശ്രീ കെ. ജി. ജോർജ് സർ. ആ ഓർമയിൽ ഞങ്ങൾ കയ്യടിച്ചു. മുറിയിൽ ആദരവിന്റെയും സ്നേഹത്തിന്റെയും സുഗന്ധം പരന്നു. സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.’

advertisement

Summary: Shaji Kailas remembers late film director KG George in an Instagram post, the kind of teacher-student bonding he had with the veteran

മലയാളം വാർത്തകൾ/ വാർത്ത/Film/
Shaji Kailas | 'ലോകസിനിമയെ നോക്കി വെല്ലുവിളിച്ച കാലഘട്ടത്തിന്റെ നായകനായിരുന്നു കെ.ജി. ജോർജ് സർ': ഷാജി കൈലാസ്
Open in App
Home
Video
Impact Shorts
Web Stories