സിനിമയിലെ പവർ ഗ്രൂപ്പിൽ ഉള്ളത് ആരൊക്കെയാണെന്നത് രഹസ്യമായ കാര്യമാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് ആദ്യമായി പുറത്ത് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അല്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആകാമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
സംവിധായകൻ വിനയന്റെ വിഷയത്തിൽ താൻ മൊഴി കൊടുത്തിരുന്നെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നതയില്ലെന്ന് സംഘടനയുടെ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമ്മയ്ക്ക് ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളികളെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് പൊലീസ് അന്വേഷിക്കണം. അല്ലാതെ അംഗങ്ങളെയാകെ അടച്ചാക്ഷേപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
