TRENDING:

മാസ്സ് എന്റർടൈനറുമായി ഷെയിൻ നിഗം; പ്രധാന റോളിൽ ശന്തനു ഭാഗ്യരാജും; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Last Updated:

ഷെയിൻ നിഗത്തിന്റെ 25ാംമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
News18
News18
advertisement

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം ഒരുക്കിക്കൊണ്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.

ഷെയ്ൻ നിഗമും ചിത്രത്തിലെ നായിക പ്രീതി അസ്രാണിയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു. ശാന്തനു ഭാഗ്യരാജും ഭാര്യ കീർത്തിയും ചേർന്ന് ക്ലാപ്പ് അടിച്ചു.പ്രൊഡ്യൂസർ മാരായ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്ന് തിരക്കഥ ഡയറക്ടർക്ക് കൈമാറി ഷൂട്ടിംഗ് ആരംഭിച്ചു.

advertisement

എസ്. ടി. കെ ഫ്രെയിംസിന്റെ 14-മത് ചിത്രം, സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ 6- മത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച" തങ്കം" എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.

കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്. 90 ദിവസം നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനുള്ളത്. ഷെയിൻ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാർന്ന വേഷമുള്ള മാസ്സ് പടമാകും ഇതെന്നാണ് സൂചന.

advertisement

തമിഴ്, തെലുങ്ക് മലയാളം സിനിമയിലെ മുൻനിര താരങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകും, അതോടൊപ്പം തന്നെ ഒരു അതി ഗംഭീര സംഗീത സംവിധായകന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഈ ചിത്രത്തിലൂടെ ഉണ്ടാകും എന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ചിത്രത്തിന്റെ ടൈറ്റിലും ഇപ്പോൾ പുറത്തു വിടാതെ മറ്റൊരു സസ്പെൻസ് കാര്യമായി നിലനിർത്തുന്നു. ഇതെല്ലാം തന്നെ ഒരു മികച്ച സിനിമയുടെ കാത്തിരിപ്പിന് ആവേശം കൂട്ടുമെന്നതിൽ തർക്കമില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ്‌ ജെ പുള്ളിക്കൽ.

എഡിറ്റർ - ശിവകുമാർ പണിക്കർ (ബോളിവുഡ് ചിത്രം ‘കിൽ ’ ന്റെ എഡിറ്റർ )എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്ദീപ് നാരായൺ. ചിത്രത്തിലെ പാട്ടുകളുടെ രചന - വിനായക് ശശികുമാർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രൊഡക്ഷൻ ഡിസൈനർ - ആഷിക് എസ് മേക്കപ്പ് - ജിതേഷ് പൊയ്യ കോസ്റ്റ്യൂംസ് - മെൽവി.ആക്ഷൻ കൊറിയോഗ്രാഫി വിക്കി മാസ്റ്റർ പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി. ചീഫ് അസോസിയേറ്റ് - ശ്രീലാൽ.സൗണ്ട് ഡിസൈൻ - നിതിൻ ലൂക്കോസ് .ഫിനാൻസ് കൺട്രോളർ - ജോബീഷ് ആന്റണി പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ഷാലു പേയാട്. ഡിസൈൻസ് - വിയാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Film/
മാസ്സ് എന്റർടൈനറുമായി ഷെയിൻ നിഗം; പ്രധാന റോളിൽ ശന്തനു ഭാഗ്യരാജും; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories