TRENDING:

'കാര്‍ണിവലിന് നടന്നത് പോലെ ഒരടി പിന്നെ കൊച്ചിക്കാര് കണ്ടിട്ടില്ല'; ഷെയ്ന്‍-നീരജ്-പെപ്പെ ; ആര്‍ഡിഎക്സ് ടീസര്‍ പുറത്ത്

Last Updated:

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച  വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്സിന്റെ ടീസർ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന ഒരു മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. കുടുംബപ്രേക്ഷകര്‍ക്കും യൂത്തിനും ഒരുപോലെ  ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് ആര്‍ഡിഎക്സ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 25ന് ചിത്രം പ്രദർശനത്തിനെത്തും.
advertisement

മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ് എന്നിവയ്ക്ക് പുറമെ  കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – വാഴൂർ ജോസ്, ശബരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'കാര്‍ണിവലിന് നടന്നത് പോലെ ഒരടി പിന്നെ കൊച്ചിക്കാര് കണ്ടിട്ടില്ല'; ഷെയ്ന്‍-നീരജ്-പെപ്പെ ; ആര്‍ഡിഎക്സ് ടീസര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories