TRENDING:

നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കി; മലയാളസിനിമയിൽ ഞാനിന്ന് അനുഭവിക്കുന്നത് ഇതാണ്; ലൈവിൽ കണ്ഠമിടറി ഷെയിൻ നിഗം

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയിൻ പരാതി നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ചലച്ചിത്ര നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് യുവനടൻ ഷെയ്ൻ നിഗം. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് ഷെയ്ൻ നിഗം ഇക്കാര്യം പറഞ്ഞത്. ജോബി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന വെയിൽ എന്ന സിനിമയിലെ നായകനാണ് ഷെയ്ൻ നിഗം. എന്നാൽ, ഒന്നാം ഷെഡ്യൂൾ പൂർത്തിയായതിനു ശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോൾ തനിക്കെതിരെ നിർമാതാവ് വധഭീഷണി മുഴക്കിയെന്ന് ഷെയിൻ പറയുന്നു.
advertisement

ഗുഡ് വിൽ എന്‍റർടെയിൻമെന്‍റസിന്‍റെ ബാനറിൽ നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമായിരുന്നു നിശ്ചയിച്ചതെങ്കിലും 16 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. നവംബർ 15നു ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂൾ. അതിനാൽ, വെയിലിന്‍റെ ഒന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം മാങ്കുളത്ത് കുർബാനിയുടെ സെറ്റിലേക്കാണ് ഷെയിൻ പോയത്. കുർബാനിക്ക് വേറൊരു ഗെറ്റ് അപ് ആവശ്യമായി വന്നതിനാൽ പിന്നിലെ മുടി അൽപം മാറ്റിയിരുന്നു. എന്നാൽ, വെയിലിന്‍റെ ഷൂട്ടിംഗ് മുടക്കാൻ വേണ്ടിയാണ് ഷെയിൻ ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ച് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്നാണ് ഷെയിൻ ആരോപിക്കുന്നത്.

advertisement

സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയിൻ പരാതി നൽകി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. വെയിൽ ചിത്രത്തിന്‍റെ സംവിധായകന് തന്‍റെ ഗെറ്റ് അപ് ചേഞ്ചിൽ പരാതിയില്ലെന്നും ഷെയിൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കി; മലയാളസിനിമയിൽ ഞാനിന്ന് അനുഭവിക്കുന്നത് ഇതാണ്; ലൈവിൽ കണ്ഠമിടറി ഷെയിൻ നിഗം