TRENDING:

രണ്ടു സിനിമകളിലും നായകൻ ഷെയ്ൻ നിഗം; പ്രൊഡ്യൂസർ അസോസിയേഷന്റെ മധ്യസ്ഥതയിൽ റിലീസ് തീയതി ഉറപ്പിച്ചു

Last Updated:

ഇരു സിനിമകൾക്കും ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി രണ്ടു നിർമ്മാതാക്കളും വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബൾട്ടി & ഹാൽ എന്നീ സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശയകുഴപ്പങ്ങൾ പ്രൊഡ്യൂസർ അസോസിയേഷൻ്റെ മധ്യസ്ഥതയിൽ ഇരു നിർമ്മാതാക്കളും തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചയിലൂടെ പരിഹരിയ്ക്കപ്പെട്ടു. ബൾട്ടി നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 26നും, ഹാൽ സംയുക്ത തീരുമാന പ്രകാരം ഒക്ടോബർ 10നും റിലീസ് ചെയ്യും.
ഹാൽ
ഹാൽ
advertisement

ഷെയ്ൻ നിഗം (Shane Nigam) നായകനാവുന്ന വൻ മുതൽമുടക്കുള്ള രണ്ട് സിനിമകൾ ഒരേ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലായിരുന്നു സംയുക്ത ചർച്ചകൾക്ക് നിർമ്മാതാക്കളുടെ സംഘടന എന്ന നിലയിൽ KFPA മാധ്യസ്ഥം വഹിച്ചത്.

'ഹാൽ' എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്നുവെങ്കിലും സെൻസർ നടപടി ക്രമങ്ങൾ വൈകിയതു കാരണവും, നിശ്ചയിച്ച ദിവസത്തിൽ വേണ്ടത്ര പ്രൊമോഷണൽ ക്യാമ്പയിനോടെ റിലീസ് സാധ്യമല്ലാ എന്ന് വന്നതു കൂടിയും, തൊട്ടടുത്ത് വരുന്ന ബൾട്ടിയുടെ റിലീസും പുതിയ ഡേറ്റ് നിശ്ചയിക്കുന്നതിന് കാരണമായി. ഇരു സിനിമകൾക്കും ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി രണ്ടു നിർമ്മാതാക്കളും വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ സാധിച്ചു.

advertisement

ചർച്ചകൾക്ക് പ്രൊഡ്യൂസർ അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ നേത്വത്വം നൽകി.

Summary: The Kerala Film Producers' Association (KFPA) took the final call regarding the release of two movies Balti and Haal, both having actor Shane Nigam in the lead. The release dates were earlier fixed in the month of September, but the makers wanted both movies not to reach audience in close succession

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടു സിനിമകളിലും നായകൻ ഷെയ്ൻ നിഗം; പ്രൊഡ്യൂസർ അസോസിയേഷന്റെ മധ്യസ്ഥതയിൽ റിലീസ് തീയതി ഉറപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories