TRENDING:

കൊച്ചിയെ ഇളക്കിമറിച്ച്‌ ശങ്കർ, ഇഹ്സാൻ, ലോയ് ടീം; 'ചത്താ പച്ച'യുടെ ഭാഗമായി നഗരത്തിലെത്തിയ സംഗീതജ്ഞർക്ക് ഗംഭീര വരവേൽപ്പ്

Last Updated:

ജനുവരി 22ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന മ്യൂസിക്ക് ലോഞ്ചുമായി ബന്ധപ്പെട്ടാണ് ഇവർ കൊച്ചിയിലെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡിലെ സംഗീത പ്രതിഭകളാണ് ശങ്കർ, ഇഹ്സാൻ, ലോയ് (Shankar–Ehsaan–Loy) ടീം. ഗായകൻ ശങ്കർ മഹാദേവൻ്റെ (Shankar Mahadevan) നേതൃത്വത്തിലുള്ള ഈ കോമ്പിനേഷൻ ഇന്ന് ബോളിവുഡ് സിനിമകളിൽ സംഗീതരംഗത്തെ ഏറ്റവും വലിയ ആകർഷക കൂട്ടുകെട്ടാണ്. മലയാള സിനിമയിലേക്കും ഇവർ കടന്നു വരുന്നു. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചു കൊണ്ടാണ് ആദ്യമായി ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.
ശങ്കർ, ഇഹ്സാൻ, ലോയ്
ശങ്കർ, ഇഹ്സാൻ, ലോയ്
advertisement

ജനുവരി 22ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന മ്യൂസിക്ക് ലോഞ്ചുമായി ബന്ധപ്പെട്ടാണ് ഇവർ കൊച്ചിയിലെത്തിയത്. ജനുവരി 15, ബുധനാഴ്ച്ച ലാലു മാളിൽ തിങ്ങിക്കൂടിയ വൻ ജനാവലിയെ സാക്ഷ്യപ്പെട്ടത്തി ഇവരും ചത്താ പച്ചയുടെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് തങ്ങളുടെ പ്രകടനത്തിലൂടെ തിങ്ങിക്കൂടിയെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു.

ശങ്കർ, ഇഹ്സാൻ, ലോയ് എന്നിവർക്കു പുറമേ ഗായകരായ വിജയ് യേശുദാസ്, പ്രണവം ശശി, ബൈന്നി ദയാൽ, ഫെജോ, അനൂപ് ശങ്കർ, ആനന്ദ് ശ്രീരാജ്, എം.സി. കൂപ്പർ, ആർ.കെ., മിഥുൻ രമേശ് എന്നിവരും അഭിനേതാക്കളായ, അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, എന്നിവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

advertisement

കൊച്ചി നിവാസികൾക്ക് ഏറെ പുതുമയും, വിസ്മയവും നൽകുന്ന ഒരു കലാസന്ധ്യയായി മാറി ഈ മ്യൂസിക്കൽ ലോഞ്ച്. റസ്ലിംഗ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ചത്താ പച്ച (റിംഗ് ഓഫ് റൗഡീസ്).

മലയാള സിനിമക്ക് തികച്ചും അപരിചിതമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. പൂർണ്ണമായും, ആക്ഷൻ കോമഡി ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, രമേഷ് എസ്. രാമ കൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ നിർമ്മിക്കുന്നു.

advertisement

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർക്കു പുറമേ സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു, കാർമൻ എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നി ഖാൻ, ലക്ഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ഷിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

advertisement

സുമേഷ് രമേഷ് എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം- ആനന്ദ് സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി - ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ; എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ; കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്,

advertisement

ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ് -

പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി, റഫീഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെഫയർ ഫിലിംസ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊച്ചിയെ ഇളക്കിമറിച്ച്‌ ശങ്കർ, ഇഹ്സാൻ, ലോയ് ടീം; 'ചത്താ പച്ച'യുടെ ഭാഗമായി നഗരത്തിലെത്തിയ സംഗീതജ്ഞർക്ക് ഗംഭീര വരവേൽപ്പ്
Open in App
Home
Video
Impact Shorts
Web Stories