TRENDING:

Dharmendra | 'ചുപ്‌കേ ചുപ്‌കേ'യിലെ പ്രകടനത്തിന് ധർമേന്ദ്ര ദേശീയ പുരസ്കാരം അർഹിച്ചിരുന്നു: ഷർമിള ടാഗോർ

Last Updated:

ധർമേന്ദ്രയുമായുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ അയവിറക്കി ഷർമിള ടാഗോർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മുതിർന്ന നടൻ ധർമേന്ദ്ര (Dharmendra) 89-ാം വയസ്സിൽ അന്തരിച്ചു. ഡിയോൾ കുടുംബം ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളിലൂടെയും അദ്ദേഹത്തിന് വിട ചൊല്ലി. സിഎൻഎൻ-ന്യൂസ് 18നുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ, ചുപ്കെ ചുപ്കെയിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഷർമിള ടാഗോർ, അദ്ദേഹത്തിന്റെ ചലച്ചിത്ര പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുകയും, ആ ചിത്രത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തു.
ധർമേന്ദ്ര, ശർമിള ടാഗോർ
ധർമേന്ദ്ര, ശർമിള ടാഗോർ
advertisement

"എല്ലാ നിലയിലും അദ്ദേഹം ഒരു ഭീമനായിരുന്നു. പ്രകടനത്തിലൂടെ മാത്രമല്ല, ആളുകളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അദ്ദേഹം പരിപാലിച്ച രീതിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഉദാരമതിയായിരുന്നു അദ്ദേഹം. സമയം, പണം, സ്നേഹം എന്നിവയിലെല്ലാം ഇത്രയും ഉദാരമതിയായ മറ്റൊരാളെ എനിക്കറിയില്ല. അദ്ദേഹം ഒരു മികച്ച മനുഷ്യനായിരുന്നു. വളരെ ഇഷ്‌ടമായിരുന്നു അദ്ദേഹത്തെ." എന്ന് ഷർമിള ടാഗോർ.

ഡിയോൾ കുടുംബവുമായി ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് നടി പറഞ്ഞു. "ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത്, അതിനാൽ ഞാൻ ഇതുവരെ അവിടെ പോയില്ല. പക്ഷേ ഞാൻ അങ്ങോട്ട് പോകുമ്പോൾ അവരെ കാണും. അദ്ദേഹം ആശുപത്രിയിലായിരുന്ന ശേഷം ഞാൻ പതിവായി കുടുംബവുമായി സമ്പർക്കം സൂക്ഷിച്ചിരുന്നു," ഷർമിള വിശദീകരിച്ചു.

advertisement

ധർമേന്ദ്രയുമായുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ഷർമിള ടാഗോർ അയവിറക്കി. “ഞാൻ അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു. അദ്ദേഹത്തോടൊപ്പം നിരവധി ഔട്ട്‌ഡോർ ഷൂട്ടിങ്ങുകളിൽ അഭിനയിച്ചു. അദ്ദേഹം ആകർഷണീയനും കരുതലുള്ളവനുമായിരുന്നു. ആൾക്കൂട്ടം കൂടുമ്പോൾ, ധരം ഞങ്ങളെ പരിപാലിക്കാൻ ഉണ്ടെങ്കിൽ, സുരക്ഷിതത്വം തോന്നും"

“അദ്ദേഹം ഞങ്ങളെ പരിപാലിക്കും. ധരം ശക്തനായതിനാൽ ഞങ്ങൾക്ക് സുരക്ഷിതത്വം തോന്നാറുണ്ടായിരുന്നു. ഞങ്ങൾ ആൾക്കൂട്ടത്തിൽ പെട്ടുപോയിട്ടുണ്ട്. പക്ഷേ നല്ലവനായ അദ്ദേഹം ഞങ്ങളെ അതിൽ നിന്ന് രക്ഷപെടുത്തി." അദ്ദേഹം പൗരുഷമുള്ള വ്യക്തിയായി അറിയപ്പെട്ടു. ചുപ്കെ ചുപ്കെ പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് മികച്ചതായിരുന്നുവെന്ന് ഷർമിള സമ്മതിച്ചു.

advertisement

"ചുപ്കെ ചുപ്കെയ്ക്ക്, അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നു. അദ്ദേഹം അതിൽ നന്നായിരുന്നു." തനിക്ക് നിരാശ തോന്നുമ്പോഴെല്ലാം താൻ സിനിമ വീണ്ടും കാണാറുണ്ടെന്ന് ഷർമിള ടാഗോർ വെളിപ്പെടുത്തി. "അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് വളരെ മികച്ചതായിരുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കേണ്ടിയിരുന്നു. കിട്ടാതെ പോയതെന്തു കൊണ്ട് എന്നറിയില്ല," അവർ പറഞ്ഞു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ധർമേന്ദ്ര വീട്ടിൽ ചികിത്സ തുടർന്നിരുന്നു. ഡോക്ടർമാർ അദ്ദേഹത്തെ ദിവസവും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഡിസ്ചാർജ് ചെയ്തതിനുശേഷം അദ്ദേഹത്തിന്റെ അവസ്ഥ ഒരൽപം മെച്ചപ്പെട്ടിരുന്നെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ചായിരുന്നു അന്ത്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In an exclusive interview with CNN-News18, Sharmila Tagore, who worked with Dharmendra in Chupke Chupke, reflected on his film legacy and said that he should have received a National Award for that film

മലയാളം വാർത്തകൾ/ വാർത്ത/Film/
Dharmendra | 'ചുപ്‌കേ ചുപ്‌കേ'യിലെ പ്രകടനത്തിന് ധർമേന്ദ്ര ദേശീയ പുരസ്കാരം അർഹിച്ചിരുന്നു: ഷർമിള ടാഗോർ
Open in App
Home
Video
Impact Shorts
Web Stories