'കഴിഞ്ഞ ദിവസമായിരുന്നു ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി. ഉച്ചക്ക് ഞാൻ അവനെ വിളിച്ചിരുന്നതാണ്. ഞാൻ അവന്റെ കാറുമായിട്ടാണ് പോയത്. ഇടുക്കിയിലേക്ക് പോകുന്ന വഴിയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും വയ്യാതായി. ചെമ്മീൻ കെട്ടിൽ നിന്നും കൊണ്ടുപോയി. ആശുപത്രിയിലെത്തിക്കുമ്പോൾ അവന് ജീവനുണ്ടായിരുന്നു. ഏകദേശം ഇരുപത് മിനിറ്റോളം ആശുപത്രി അധികൃതർ അവനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.
ആരോഗ്യം നന്നായി നോക്കുന്ന ആളാണ് അവൻ. മദ്യപാനമോ പുകവലിയോ ഒന്നുമില്ല. കൃത്യമായി ശരീരം നോക്കുന്ന ആളുമായിരുന്നു. എല്ലാ ദിവസവും വർക്കൗട്ടും കാര്യങ്ങളുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോൾ അവന് 49 വയസായി. ദൈവം വിളിക്കുമ്പോൾ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല. ദൈവത്തിന് ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.
advertisement
പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുള്ള ആളാണ്. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞെന്നാണ്. പക്ഷെ, അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചസമയത്ത് പൾസ് ഉണ്ടായിരുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും തിരിച്ച് പിടിക്കാൻ സാധിച്ചിരുന്നില്ല. സമയമാകുമ്പോൾ എല്ലാവരും പോകണം. '- ബൈജു എഴുപുന്ന പറഞ്ഞു.