ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷിബു തമീന്‍സ് പ്രതികരിച്ചു. ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും.
കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനാണ് വിക്രം നിര്‍മ്മിക്കുന്നത്. ഫഹദിനെ കൂടാതെ കാളിദാസ് ജയറാം, നരേന്‍, ആന്‍റണി വര്‍ഗീസ് എന്നി മലയാളി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് വന്‍ തുകയ്ക്ക് സോണി മ്യൂസിക്സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെയ് 18 കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു . അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്, ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.അന്‍പ് അറിവാണ് സംഘട്ടനം കൈകാര്യം ചെയ്യുന്നത്.
ഒരിടത്തൊരിടത്ത് ഒരു ലോക്ക്ഡൗൺ കാലത്ത്; 'ജോ ആൻഡ് ജോ' ട്രെയ്‌ലർ ട്രെൻഡിംഗ്
മാത്യു (Mathew Thomas), നസ്‌ലൻ (Naslen Gafoor), നിഖില വിമല്‍ (Nikhila Vimal) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ' (Jo & Jo) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ഈ ട്രെയ്‌ലർ യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്. ലോക്ക്ഡൗൺ നാളുകളിലെ ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ എന്ന് സൂചന നൽകുന്നതാണ് ട്രെയ്‌ലർ.
ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിര്‍വ്വഹിക്കുന്നു.
ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, കല- നിമേഷ് താനൂര്‍, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റില്‍സ്- ഷിജിന്‍ പി. രാജ്, പരസ്യകല- മനു ഡാവന്‍സി, എഡിറ്റര്‍- ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍- സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുള്‍ ബഷീര്‍.
മെയ് പതിമൂന്നിന് ഐക്കോണ്‍ സിനിമാസ് 'ജോ ആന്റ് ജോ' തിയെറ്ററുകളിലെത്തിക്കും. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.