TRENDING:

'ഒപ്പീസിന്' ഒത്തുചേർന്ന് ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, ദർശന നായർ, മലയാളത്തിലേക്ക് ഒരു നിർമാണ വമ്പൻ കൂടി

Last Updated:

സംവിധായകനായ സോജൻ ജോസഫ് തിരക്കഥയെഴുതി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, ദർശന നായർ എന്നിവർ ഒന്നിക്കുന്ന ഒപ്പീസിന് തുടക്കമായി. കന്നഡ സിനിമയിലെ പുത്തൻ താരം ദീക്ഷിത് ഷെട്ടി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ചിത്രമാണ്. കഴിഞ്ഞ 18 വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പരിചയമുള്ള പ്രശസ്ത സംവിധായകനായ സോജൻ ജോസഫ് തിരക്കഥയെഴുതി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
ഒപ്പീസ്
ഒപ്പീസ്
advertisement

'കോപ്പയിലെ കൊടുങ്കാറ്റ്', അലർട്ട് 24 X7 എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു പ്രൊഡക്ഷൻ ഹൗസ് കൂടി കടന്നുവരികയാണ്. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രദ്യുമ്ന കൊല്ലേ​ഗലിന്റെ ആകർഷൺ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചിത്രത്തിലൂടെ മലയാളിത്തിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ ഔദ്യോ​ഗിക തുടക്കം കൊച്ചിയിൽ നടന്നു.

സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ലോഞ്ച് നടത്തിയത്. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സം​ഗീത സംവിധായകൻ എം. ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം.എ. നിഷാദ് തുടങ്ങിയവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്. ഇന്ദ്രൻസ്, ലെന, ജോ ജോൺ ചാക്കോ, ജോയ് മാത്യ, പ്രമോദ് വെളിയനാട്, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, സഞ്ജയ് സിം​ഗ്, നിധീഷ് പെരുവണ്ണാൻ, കോബ്രാ രാജേഷ്, ജൂബി പി. ദേവ്, രാജേഷ് കേശവ്, നിവിൻ അ​ഗസ്റ്റിൻ, അൻവർ, ശ്രയാ രമേഷ്, വിജയൻ നായർ, മജീഷ് എബ്രഹാം, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, വിനോദ് കുറുപ്പ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റണി ചമ്പക്കുളം തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തരേയും ചടങ്ങിൽ പരിചയപ്പെടുത്തി. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഛായാ​ഗ്രാഹകൻ എന്ന രീതിയിൽ പ്രശസ്തനായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സം​ഗീത സംവിധാനം- എം. ജയചന്ദ്രൻ.

പുഷ്പ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ റിയൽ സതീഷ് ആണ് ചിത്രത്തിലെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്. എഡിറ്റർ- ശ്യാം ശശിധരൻ, രചന- ബി.കെ. ഹരിനാരായണൻ, കോറിയോ​ഗ്രാഫി- വിഷ്ണു ദേവ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്- മനു മോഹൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ- എൽദോസ് ശെൽവരാജ്, കോഡിനേറ്റർ- സുനിൽമോൻ, പിആർഒ- വാഴൂർ ജോസ്, പിആർ സ്ട്രാറ്റജി& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ചിത്രീകരണം ജനുവരി ആദ്യവാരം ആരംഭിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shine Tom Chacko, Darshana Nair and Dheekshith Shetty join hands for Oppees. Shooting of the film shall commence in the first week of January

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒപ്പീസിന്' ഒത്തുചേർന്ന് ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, ദർശന നായർ, മലയാളത്തിലേക്ക് ഒരു നിർമാണ വമ്പൻ കൂടി
Open in App
Home
Video
Impact Shorts
Web Stories