TRENDING:

'വിവേകാനന്ദൻ വൈറലാണ്'; ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ഒരിടവേളയ്ക്കു ശേഷം ഗ്രെയ്‌സ് ആന്റണിയും സ്വാസികയും

Last Updated:

നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംവിധായകന്‍ കമലിന്റെ 'വിവേകാനന്ദൻ വൈറലാണ്' എന്ന പുതിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ.
വിവേകാനന്ദൻ വൈറലാണ്
വിവേകാനന്ദൻ വൈറലാണ്
advertisement

ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേർന്ന് നിൽക്കുന്ന ഒരു സ്റ്റില്ലാണ് പ്രേക്ഷകർക്ക് കണ്ടത്. സെക്കൻഡ് ലുക്കിൽ ഷൈനിനൊപ്പം ചിത്രത്തിലെ നായികാപ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങൾ കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. ആസിഫ് അലി, ധ്യാന്‍ ശ്രീനിവാസന്‍, ഭാവന, അനശ്വര രാജന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

advertisement

കോ-പ്രൊഡ്യൂസേഴ്സ്‌ - കമലുദ്ധീൻ സലീം, സുരേഷ് എസ്.എ.കെ., ആര്‍ട്ട്‌ ഡയറക്ടര്‍ - ഇന്ദുലാല്‍, വസ്ത്രാലങ്കാരം - സമീറാ സനീഷ്, മേക്കപ്പ് - പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷൻ മാനേജർ - നികേഷ് നാരായണൻ, പി.ആര്‍.ഒ - വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shine Tom Chacko movie Vivekanandan Viralanu poster featuring central characters is out. Grace Antony is back in Malayalam cinema after a while. Swasika plays another main character

മലയാളം വാർത്തകൾ/ വാർത്ത/Film/
'വിവേകാനന്ദൻ വൈറലാണ്'; ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ഒരിടവേളയ്ക്കു ശേഷം ഗ്രെയ്‌സ് ആന്റണിയും സ്വാസികയും
Open in App
Home
Video
Impact Shorts
Web Stories