TRENDING:

വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു; നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടു

Last Updated:

ഷൈൻ ടോം ചാക്കോയെ FEFKA വിളിച്ചു വരുത്തി. ലഹരി ഉപയോഗിക്കുന്നു എന്ന് ഷൈൻ തങ്ങളോടും പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ഷൈൻ ടോം ചാക്കോയെ (Shine Tom Chacko) സിനിമയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തും എന്ന് ഫെഫ്ക. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഒരവസരം കൂടി വേണം എന്ന് ഷൈൻ ടോം തങ്ങളോട് അഭ്യർത്ഥിച്ചു എന്ന് ഉണ്ണികൃഷ്ണൻ. എന്നിരുന്നാലും കർക്കശ നിലപാടെടുക്കും. നിലവിൽ ഐ.സി. റിപ്പോർട്ടിനായി കാത്തിരിക്കുന്നു.
ബി. ഉണ്ണികൃഷ്ണൻ
ബി. ഉണ്ണികൃഷ്ണൻ
advertisement

'സൂത്രവാക്യം' സിനിമയുമായി ബന്ധപ്പെട്ട പരാതിയിൽ വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നു. വിൻസിയോട് നിയമനുസൃതം ഐ സിയിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ഫെഫ്ക മുന്നോട്ട് പോകുമ്പോൾ അമ്മയുടെ അംഗങ്ങൾ അത്തരത്തിൽ പെരുമാറിയാൽ അത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് ബി. ഉണ്ണികൃഷ്ണൻ.

ഷൈൻ ടോം ചാക്കോയെ തങ്ങൾ വിളിച്ചു വരുത്തി. ലഹരി ഉപയോഗിക്കുന്നു എന്ന് ഷൈൻ തങ്ങളോടും പറഞ്ഞു. AMMA യുമായി ഫെഫ്ക ചർച്ച നടത്തി. ഈ രീതിയിൽ സിനിമയുമായി മുന്നോട്ടു പോകാൻ പ്രയാസം എന്നറിയിച്ചു. ലഹരി ബന്ധം ഉള്ളവരുമായി സഹകരിക്കാൻ കഴിയില്ല. ലഹരിയുമായി പിടിയിലായ മേക്കപ്പ് മാനെ ഫെഫ്ക പിരിച്ചു വിട്ടു എന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

advertisement

'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റിൽ വച്ച് ഒരു അജ്ഞാത സഹതാരം മയക്കുമരുന്ന് ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് വിൻസി ആരോപിച്ചതിനെത്തുടർന്ന് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്നാണ് ആഭ്യന്തര കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായത്. ഇത് ചെയ്ത നടനെതിരെ നിയമപരമായ പരാതി നൽകില്ലെന്നും അവർ വ്യക്തമാക്കി. എന്നിരുന്നാലും, ഷൈനിന്റെ പേര് ഉടൻ തന്നെ പുറത്തുവന്നു. ഏപ്രിൽ 16 ന് ഷൈനിനെതിരെ വിൻസി അമ്മയിൽ പരാതി നൽകിയിരുന്നു.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ഷൈൻ നിയമപ്രശ്നങ്ങളിൽ അകപ്പെടുകയായിരുന്നു. പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ നടൻ മുമ്പ് ശ്രമിച്ചിരുന്നത് മുൻപ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. നോട്ടീസ് നൽകിയതിന് ശേഷമാണ് അദ്ദേഹം പോലീസിന് മുന്നിൽ ഹാജരായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: FEFKA General Secretary B. Unnikrishnan addresses media after the controversy involving actor Shine Tom Chacko in drug abuse case

മലയാളം വാർത്തകൾ/ വാർത്ത/Film/
വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു; നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories