TRENDING:

ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈൻ ടോം ചാക്കോയും വിൻസിയും; സൂത്രവാക്യം ടീസർ പുറത്ത്

Last Updated:

ഇങ്ങനെയൊരു ഡയറക്ടർ ബ്രില്യൻസ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്നാണ് കമന്റുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാ​ഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി.യുടെ ആരോപണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
News18
News18
advertisement

ഇങ്ങനെയൊരു ഡയറക്ടർ ബ്രില്യൻസ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറിൽ കൂടുതലായും വരുന്നത്.

ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈൻ എത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന 'സൂത്രവാക്യ'ത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

advertisement

ചിത്രത്തിന്റെ കഥ റെജിൻ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നിതീഷ് KTR ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി. ജോൺസൺ ഈണം നൽകുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈൻ ടോം ചാക്കോയും വിൻസിയും; സൂത്രവാക്യം ടീസർ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories