സാക്നിൽക് റിപ്പോർട്ടനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിനം കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. ആഗോളതലത്തിൽ 42 .3 കോടിയാണ് ചിത്രത്തിന്റെ ആദ്യദിവസത്തെ ടോട്ടൽ കളക്ഷൻ. ആദ്യ വാരം അവസാനിക്കുമ്പോൾ കളക്ഷനിൽ ചരിത്രം കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ശിവകാർത്തികേയന്റെ 100 കോടി ചിത്രമാണ് അമരൻ.
Also Read: Amaran: 300 കോടിയുടെ നിറവിൽ 'അമരൻ' ; പുതിയ വീഡിയോ ഗാനം പുറത്ത്
ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ തന്നെ തുടർന്നാൽ ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടിയാകും അമരൻ എന്നാണ് കണക്കുകൂട്ടൽ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.