സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻ സജീവ് പറഞ്ഞു. മികച്ച വിജയം നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് സംവിധാനം. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകൻ രഞ്ജിത്ത് സജീവ് ആണ്.
മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി കൂടിയാണ് ഹാഫ്. 120 ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രിൽ 28നാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണമുണ്ട്. വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Shooting of the Malayalam movie 'Half' starring actor Ranjith Sajeev in the lead role, stalled its shooting in Jaisalmer in Rajasthan following the war-like situation in Kashmir, following Operation Sindoor. The movie crew was preparing for a 120-days schedule, which commenced on April 28, 2025