മലബാർ പശ്ചാത്തലത്തിൽ അരങ്ങേറുന്ന തീവ്രമായ ഒരു പ്രണയ കഥയാണ് കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. പ്രണയം ചെറുപ്പത്തിൻ്റെ നെഗളിപ്പിനേക്കാൾ വ്യക്തമായ നിലപാടുകൾക്കും ഗൗരവമായ കാഴ്ച്ചപ്പാടുകൾക്കും അനുസരിച്ചായിരിക്കണമെന്ന സന്ദേശം കൂടി പ്രേക്ഷകന് നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.
കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. സംഗീത പരിപാടിക്കിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ഷെയ്ൻ നിഗം ആസിഫിനെ ഭദ്രമാക്കുന്നു.
advertisement
തെലുങ്ക് നടി വൈദ്യാ സാഷിയാണ് നായിക. മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്ക് ചിത്രത്തിലെ നായികയായ വൈദ്യ ബോളിവുഡ്ഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.
ജോണി ആൻ്റണി, സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു., മധുപാൽ, രവീന്ദ്രൻ, നിയാസ് ബക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, ദിനേശ് പണിക്കർ, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു, തോപ്പിൽ ജോപ്പൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.
സംഗീത പ്രാധാന്യമേറിയ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വി. നന്ദഗോപാലാണ്. രവിചന്ദ്രനാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - അമൽ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ,
അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - പ്രവീൺ വിജയ്, പ്രകാശ് ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുക. കോഴിക്കോട്, വയനാട്, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- അമീൻ.