അനിലിന്റെ മരണത്തിനു പിന്നാലെ അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങൾഅണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോകുന്നതും പിന്നാലെ കൂട്ടച്ചിരിയുമാണ് വീഡിയോയിലുള്ളത്. പൊലീസ് പരേഡിനിടെ ബിജു മോനോനൊപ്പമുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്.
Also Read മുങ്ങിത്താണ അനിൽ നെടുമങ്ങാടിനെ പുറത്തെടുത്തത് ജീവനോടെ, ആശുപത്രിയിലെത്തിക്കും മുൻപ് മരണം
വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ അനിൽ നെടുമങ്ങാട് മലങ്കര ജലാശയത്തിൽ മുങ്ങിത്താണാണ് മരിച്ചത്. കയത്തിൽ മുങ്ങിയ അനിൽ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിച്ചെന്ന് പാലാ സ്വദേശി അരുൺ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
Also Read നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ; മലങ്കര ഡാമിൽ കുളിക്കുമ്പോൾ സുഹൃത്ത് പകർത്തിയത്...
അപകട വിവരം സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇതിനിടെ മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ഡോകടർമാരും പറയുന്നത്.
നീന്തൽ അറിയാമായിരുന്നെങ്കിലും ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പൊലീസും നാട്ടുകാരും ചേർന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം അനിലിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
