TRENDING:

1980-കളിലെ ഇന്ത്യൻ കബഡി താരത്തിന്റെ കഥ പറയുന്ന 'അർജുൻ ചക്രവർത്തി'യിൽ മലയാളി തരാം സിജാ റോസ് നായിക

Last Updated:

1980-കളിലെ ഒരു ഇന്ത്യന്‍ കബഡി കളിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളും പ്രതിപാദിക്കപ്പെടുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അർജുൻ ചക്രവർത്തി – ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍’ എന്ന തെലുങ്ക് ചിത്രത്തിൽ മലയാളി താരം സിജാ റോസ് നായികയാവും. ശ്രീനി ഗുബ്ബാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയ രാമരാജുവും സിജ റോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.
അർജുൻ ചക്രവർത്തി - ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍
അർജുൻ ചക്രവർത്തി - ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍
advertisement

1980-കളിലെ ഒരു ഇന്ത്യന്‍ കബഡി കളിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളും പ്രതിപാദിക്കപ്പെടുന്നുണ്ട്. ടൈറ്റില്‍ റോളില്‍ എത്തുന്ന വിജയ രാമ രാജുവിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. കൈയിൽ മെഡലും മുഖത്ത് അഭിമാന ഭാവവുമായി സ്റ്റേഡിയത്തിന് നടുവിൽ നില്‍ക്കുന്ന അർജുൻ ചക്രവർത്തിയെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാവുക.

‘1980-കളിൽ ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവിന്റെ സ്വാധീനം പോലെയായിരുന്നു ഇന്ത്യൻ കബഡിയില്‍ അർജുൻ ചക്രവർത്തിയുടെ സ്വാധീനം’ എന്ന തലക്കെട്ട്‌ പ്രതീക്ഷകളെ ഉയർത്തുന്നു. വിജയ രാമരാജു ഈ ചിത്രത്തിനായി നടത്തിയ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ കാത്തിരുന്നു കാണേണ്ടതുണ്ട്.

advertisement

“അർജുൻ ചക്രവർത്തി വെറുമൊരു സിനിമ മാത്രമല്ല, വെല്ലുവിളികളെ മറികടന്ന് നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ ആത്മസമര്‍പ്പണത്തിനുള്ള ബഹുമതി കൂടിയാണ്. നിശ്ചയദാർഢ്യവും സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അർജുൻ ചക്രവർത്തിയുടേത്. മനുഷ്യരുടെ ഇച്ഛാശക്തിയും വിജയക്കുതിപ്പുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്,” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ശ്രീനി ഗുബ്ബാല പറഞ്ഞു.

“അർജുൻ ചക്രവർത്തിയുടെ സംവിധായകൻ എന്ന നിലയിൽ, ഈ ചിത്രത്തിന് ചുക്കാൻ പിടിക്കാനായത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. സമർപ്പണവും, സ്ഥിരോത്സാഹവും, സ്വന്തം കഴിവിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന പഴഞ്ചൊല്ലിന്റെ സാക്ഷ്യമാണ് അർജുൻ ചക്രവർത്തിയുടെ ജീവിതം,” എന്ന് സംവിധായകൻ വിക്രാന്ത് രുദ്ര.

advertisement

കഥാപാത്രത്തെ ആധികാരികമായും പൂര്‍ണ്ണമായും ഉൾക്കൊള്ളാനായി എട്ട് വിപുലമായ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷനുകളിലൂടെയാണ് വിജയ്‌ കടന്നുപോയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ‘അർജുൻ ചക്രവർത്തി’ അവ കൂടാതെ ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലേക്ക് ഡബ് ചെയ്തുകൊണ്ട് ഒരു പാൻ-ഇന്ത്യ റിലീസിനാണ് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മേഖലയും മികച്ചതാണ്. ജഗദീഷ് ചീക്കട്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വിഘ്നേഷ് ഭാസ്കരൻ സംഗീതം നൽകുന്നു. സുമിത് പട്ടേൽ കലാസംവിധാനവും പ്രദീപ് നന്ദൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
1980-കളിലെ ഇന്ത്യൻ കബഡി താരത്തിന്റെ കഥ പറയുന്ന 'അർജുൻ ചക്രവർത്തി'യിൽ മലയാളി തരാം സിജാ റോസ് നായിക
Open in App
Home
Video
Impact Shorts
Web Stories