TRENDING:

Panchavalsara Padhathi OTT: വ്യത്യസ്ത വേഷവുമായി സിജു വിൽസൺ; പഞ്ചവത്സര പദ്ധതി ഒടിടിയിലേക്ക്

Last Updated:

തിയേറ്ററുകളിലെത്തി എട്ട് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിജു വിൽസനെ (Siju Wilson) നായകനാക്കി പി ജി പ്രേംലാൽ സംവിധാനം നിർവഹിച്ച ചിത്രമാണ് പഞ്ചവത്സര പദ്ധതി. ഈ വർഷം ഏപ്രിലിൽ തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്.ഡിസംബർ 31 ന് ചിത്രം ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് പഞ്ചവത്സര പദ്ധതി സ്ട്രീമിങ് ആരംഭിക്കുന്നത്.പുതുമുഖം കൃഷ്ണേന്ദു എ. മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്.
പഞ്ചവത്സര പദ്ധതി
പഞ്ചവത്സര പദ്ധതി
advertisement

പി.പി. കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷാ സാരംഗ്, മുത്തുമണി, ആര്യ സലീം, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി. അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’യുടെ തിരക്കഥ സംഭാഷണം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ ആണ് എഴുതിയിരിക്കുന്നത്.ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Panchavalsara Padhathi OTT: വ്യത്യസ്ത വേഷവുമായി സിജു വിൽസൺ; പഞ്ചവത്സര പദ്ധതി ഒടിടിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories