Also Read- ഇന്ത്യൻ 2 ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ തകർന്ന് വീണ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
വിജയ് ചിത്രം ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം ഉണ്ടായിരുന്നു. ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകൻ ഉൾപ്പെടെ ഉള്ളവർ ഇരുന്ന ടെന്റിനു മുകളിലേക്കു വീഴുകയായിരുന്നു. ഹെവി ഡ്യൂട്ടി ലൈറ്റുകൾ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. ഇവിപി ഫിലിം സിറ്റിയില്‍ തന്നെയാണ് സമാനമായ അപകടമുണ്ടായത്. ഈ സാഹചര്യത്തിലാണ് ബിഗിലിൽ പ്രധാനവേഷത്തിലെത്തിയ അമൃത ഇവിപിക്കെതിരെ ട്വീറ്റ് ചെയ്തത്. സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്നാണ് അമൃതയുടെ അപേക്ഷ.
advertisement
'വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്'' അമൃത പറയുന്നു.