ഇന്ത്യൻ 2 ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ തകർന്ന് വീണ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
- Published by:Asha Sulfiker
- news18
Last Updated:
അപകടസമയത്ത് കമൽഹാസനും സെറ്റിലുണ്ടായിരുന്നു.
ചെന്നൈ: കമൽഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ അപകടത്തിൽ സഹസംവിധായകൻ ഉൾപ്പെടെ മൂന്നു പേര്‍ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. സെറ്റിലെ 150 അടി ഉയരമുള്ള ക്രെയിനിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ താഴേക്ക് പതിക്കുകയായിരുന്നു.
സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ശങ്കറിനും അപകടത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്‍റെ ജോലികൾ പുരോഗമിക്കുന്നതിനിടെ ക്രെയിനിൽ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയിൽപെട്ട മൂന്നു പേരും തൽക്ഷണം മരിച്ചു. അപകടസമയത്ത് കമൽഹാസനും സെറ്റിലുണ്ടായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2020 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ 2 ഷൂട്ടിംഗ് സെറ്റിൽ ക്രെയിൻ തകർന്ന് വീണ് സഹസംവിധായകൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു