‘ഉയരത്തില്‍ പറക്കുകയാണ് തെലുങ്ക് പതാക. നമ്മുടെ നാടോടി പാരമ്പര്യത്തെ മനോഹരമായി ആഘോഷിക്കുന്ന, അന്തര്‍ദേശീയ തലത്തില്‍ അര്‍ഹമായ അംഗീകാരം ലഭിച്ച, തെലുങ്ക് ഗാനത്തെക്കുറിച്ച് അഭിമാനബോധം എന്നിൽ നിറയുകയാണ്. എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി എന്നിവര്‍ പ്രതിഭയെ പുനര്‍രചിച്ചിരിക്കുന്നു. എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി, ചന്ദ്രബോസ്, പ്രേം രക്ഷിത്, കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, കൂടാതെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. എനിക്കും ലോകമാകമാനമുള്ള കോടിക്കണക്കിന് തെലുങ്ക് ജനതയ്ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനമുണ്ടാക്കിയതിന് നന്ദി’, എന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ്.
advertisement
എന്നാല്‍ ആന്ധ്രാ മുഖ്യമന്ത്രിയുടെ അഭിനന്ദന ട്വീറ്റില്‍ തെലുങ്ക് പ്രാദേശിക വാദത്തെ കുറിച്ചുള്ള പരാമര്‍ശം ചൂണ്ടിക്കാട്ടി പിന്നാലെ അഡ്നാന്‍ സാമി രംഗത്തെത്തി.
Also Read- ‘നാട്ടു നാട്ടു ഇന്ത്യക്ക് ആവേശവും അഭിമാനവും’; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
‘എന്തൊരു പ്രാദേശിക മനോഭാവമാണിത്? തന്‍റെ ചെറിയ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത പൊട്ടക്കുളത്തിലെ തവള! പ്രാദേശികമായ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാവാത്തതിനും നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. ജയ് ഹിന്ദ്’ എന്നായിരുന്നു അഡ്നാന്‍ സാമിയുടെ പ്രതികരണം.
എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ അഡ്നാന്‍ സാമി ഉപയോഗിച്ച വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചു. ഉത്തരേന്ത്യ-ദക്ഷിണേന്ത്യ ഭാഷാ വൈവിധ്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ട്വീറ്റിനെ ചൊല്ലി ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ഗായകന്‍ വീണ്ടും രംഗത്തെത്തി.
ഏതെങ്കിലും ഭാഷയെച്ചൊല്ലിയല്ല തന്‍റെ പ്രശ്നമെന്നും മറിച്ച് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ എപ്പോഴും ഒന്നായി കാണേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അഡ്നാന്‍ സാമി ട്വീറ്റ് ചെയ്തു.