സംഗീത നിശയില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ എത്രയും വേഗം അതിൽ നിന്ന് കരകയറട്ടെയെന്നും ഇത്തരമൊരു അനുഭവം ഉണ്ടായവര്‍ക്ക് പിന്തുണ നല്‍കി പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ ചിന്മയി എക്‌സില്‍ കുറിച്ചു.
‘നിങ്ങള്‍ ഇത് അര്‍ഹിക്കുന്നില്ല. നിങ്ങള്‍ സംഗീതം അര്‍ഹിക്കുന്നു, വിനോദം അര്‍ഹിക്കുന്നു, നിങ്ങള്‍ സന്തോഷം അര്‍ഹിക്കുന്നു, സംഗീതം ആസ്വദിച്ചതിനെ തുടര്‍ന്നും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വികാരങ്ങളില്‍ നിന്നുമാണ് നിങ്ങള്‍ കരയേണ്ടത്’ എന്നും ഗായിക എക്സിൽ കുറിച്ചു.
‘എല്ലാവരും ഒരുമിച്ച് പാടുകയും, ആര്‍പ്പുവിളിക്കുകയും, ആവേശം കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന ആനന്ദമാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്’. ചിന്മയി എക്‌സില്‍ കുറിച്ചു.
advertisement
‘നമ്മള്‍ ആരാധിക്കുന്ന ഒരു സംഗീതജ്ഞനൊപ്പം, മനോഹരമായ സംഗീതവുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു പുതിയ ഓര്‍മ്മ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുകയും സ്നേഹത്തോടെ അത് പറയുകയും സ്നേഹത്തോടെ അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന അനുഭവമാണ് നിങ്ങള്‍ അര്‍ഹിക്കുന്നത്’ എന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നാല്‍ അത്തരമൊരു അനുഭവം ഉണ്ടായി, അത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നവെന്നും ചിന്മയി പറഞ്ഞു.
എ ആര്‍ റഹ്‌മാന്‍ സംഗീത നിശയില്‍ എന്താണ് സംഭവിച്ചത്?
ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയില്‍ നടന്ന സംഗീത പരിപാടിയില്‍ ഏകദേശം 45,000 പേരാണ് പങ്കെടുത്തത്. സംഗീത നിശ സംഘാടനത്തിലുണ്ടായ പ്രശ്നങ്ങളാണ് വന്‍ ജനക്കൂട്ടത്തിന് കാരണമെന്നാണ് സൂചന. സംഗീത നിശയുടെ ടിക്കറ്റുകള്‍ അമിതമായി വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംഭവസ്ഥലത്ത് തിക്കിനും തിരക്കിനും കാരണമായി. പരിപാടിയില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ചു.
എ.ആര്‍ റഹ്‌മാന്റെ മറുപടി
‘ഞങ്ങള്‍ വളരെ അസ്വസ്ഥരാണ്’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ടിക്കറ്റ് എടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. അവസാനനിമിഷത്തെ മാറ്റം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന പരിപാടി മോശം കാലാവസ്ഥയെ തുടര്‍ന്ന് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ പരിപാടിക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായെന്ന ആരോപണങ്ങളോട് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ എ.ആര്‍ റഹ്‌മാന്‍ പ്രതികരിക്കാത്തതിലുള്ള അമര്‍ഷം ആരാധകര്‍ മറച്ചുവെച്ചില്ല. വിഷയത്തില്‍ റഹ്‌മാനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പരന്നു.
‘ശരിക്കും ഇത് റഹ്‌മാന്‍ തന്നെ എഴുതിയതാണോ?, അദ്ദേഹത്തിന്റെ പ്രതികരണം സന്ദര്‍ഭത്തിന് യോജിക്കാത്തതും അപ്രസക്തവുമാണെന്ന് തോന്നുന്നു’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് ചില ആരാധകര്‍ പങ്കുവെച്ചത്. പരിപാടി തീര്‍ത്തും ഭയപ്പെടുത്തുന്നതാണ്, എ.ആര്‍ റഹ്‌മാന്റെ സംഗീതം ഏറെ ഇഷ്ടമാണ് എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് മറ്റൊരു റെഡിറ്റ് ഉപഭോക്താവ് കുറിച്ചു.