ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാളവിക സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളിയിരിക്കുന്നത്. എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനും കോവിഡ് സ്ഥിരീകരിച്ചതിനും ശേഷമാണ് താൻ കോവിഡ് പോസിറ്റീവ് ആയതെന്നാണ് മാളവിക വ്യക്തമാക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം എട്ടിനാണ് തനിക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. രണ്ടു വയസ്സുള്ള മകള്‍ക്കും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചെന്നും മാളവിക വ്യക്തമാക്കുന്നു.
advertisement
ജൂലൈ 30നാണ് ടി.വി ഷോ നടന്നത്. മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്‌സിക, തുടങ്ങിയ ഗായകരാണ് എസ് പി ബിക്കൊപ്പം പങ്കെടുത്തത്. എസ് പി ബിയ്ക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ചെന്നൈ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് എസ്.പി.ബി.