TRENDING:

വേടൻ, ഹനുമാൻ കൈൻഡ്, നന്ദഗോവിന്ദം ഭജൻസ്; സിനിമാ സംഗീതത്തിൻ്റെ അസ്തമയം കുറിക്കുന്നു; ജി. വേണുഗോപാൽ

Last Updated:

സിനിമാ പിന്നണി ഗായകർ നടത്തുന്ന സംഗീത പരിപാടികളേക്കാൾ ഇന്ന് കേരളത്തിൽ സ്വതന്ത്ര സംഗീതജ്ഞർക്കും അവരുടെ മ്യൂസിക് ബാൻഡുകൾക്കും വലിയ തോതിൽ ആസ്വാദകർ ഏറിവരുന്നുണ്ടെന്ന് ജി. വേണുഗോപാൽ

advertisement
ഇന്ത്യൻ സംഗീത ലോകത്ത് സമാന്തര പോപ്പുലർ സംഗീതത്തിന് പ്രാധാന്യം വർധിച്ചുവരികയാണെന്ന് പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ. പ്രമുഖ ഗായകൻ അരിജീത്ത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനത്തെ മുൻനിർത്തിയാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെക്കുന്നത്.
News18
News18
advertisement

സിനിമാ പിന്നണി ഗായകർ നടത്തുന്ന സംഗീത പരിപാടികളേക്കാൾ ഇന്ന് കേരളത്തിൽ സ്വതന്ത്ര സംഗീതജ്ഞർക്കും അവരുടെ മ്യൂസിക് ബാൻഡുകൾക്കും വലിയ തോതിൽ ആസ്വാദകർ ഏറിവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേടൻ, ഹനുമാൻ കൈൻഡ്, നന്ദഗോവിന്ദം ഭജൻസ് തുടങ്ങിയവരെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സിനിമയ്ക്ക് പുറത്തുള്ള ഇത്തരം സംഗീതധാരകളുടെ വളർച്ച സിനിമാ സംഗീതത്തിന്റെ ആധിപത്യം കുറയുന്നതിന്റെയും, സ്വതന്ത്ര സംഗീതം ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെയും സൂചനയാണെന്ന് വ്യക്തമാക്കിയാണ് ജി. വേണുഗോപാൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യൻ സിനിമാ സംഗീതത്തിലെ എക്കാലത്തേയും പോപ്പുലറും saleable മായ ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു.

ഇനി മുതൽ സിനിമയിൽ പിന്നണി പാടില്ല എന്നതാണ് അദ്ദേഹത്തിൻ്റെ തീരുമാനം. വരും കാലങ്ങൾ മാത്രമല്ല, ഇക്കാലവും സിനിമാ പിന്നണി ഗാനരംഗത്തെക്കുറിച്ചുള്ള ഒരു " dooms day prediction " (ഡുംസ്ഡേ പ്രെഡിക്ഷൻ) കൂടി ഇദ്ദേഹത്തിൻ്റെ തീരുമാനത്തിൽ ഉണ്ടെന്നാണ് വിശ്വാസം. സമാന്തരമായ സുഗമ സംഗീത മേഖലയുടെ ശക്തിയും കച്ചവട സാധ്യതയും അരിജിത്തിൻ്റെ തീരുമാനത്തിന് പിറകിലുണ്ട്.

advertisement

മറ്റെല്ലാ ഗായകരെയും പോലെ അരിജിത്തിനെയും പ്രശസ്തിയുടെ നാൾവഴികളിൽ കൈപിടിച്ചാനയിച്ചത് ബോളിവുഡ് സിനിമാ സംഗീതം തന്നെയാണ്. അവിടെ നിയമാവലികൾ കടുപ്പമാണ്. സംഗീത ലേബൽസ് ആണ് അവിടെ അനിഷേധ്യമായ നിയമങ്ങൾ സൃഷ്ടിക്കുന്നത്. ടീ സീരീസ്, സീ മ്യൂസിക് , സോണി മ്യൂസിക്, സരേഗമ, ടിപ്സ്, യൂണിവേഴ്സൽ മ്യൂസിക്, തുടങ്ങിയവരാണ് റിക്കാർഡിംഗ് ഇൻഡസ്ട്രിയുടെ പരിപൂർണ്ണ നിയന്ത്രണം! Control Licensing, Digital Distribution, Licensing rights, ഇതെല്ലാം ഇവർ തീരുമാനിക്കും. ഗായകരുടെ പ്രതിഫലം മാത്രമല്ല, ഉദിച്ചുയരലും കെട്ടടങ്ങലും ഒട്ടുമിക്കവാറും അവരുടെ കൈകളിലാണു്. ISAMRA (Indian Singers and Musicians Rights Association) രൂപം കൊണ്ട നാളുകളിലൊന്നിൽ ബോളിവുഡ് ഐക്കൺ ഗായകൻ സോനു നിഗം അതി പ്രശസ്തമായ മൂന്ന് നാല് ഗാനങ്ങൾക്ക് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം എത്രയാണെന്നൂഹിക്കാൻ ഞങ്ങളോട് തമാശ രൂപേണ പറഞ്ഞു. അവയിലെ രണ്ട് ഗാനങ്ങൾ പ്രതിഫലമില്ലാതെയും മറ്റ് രണ്ട് ഗാനങ്ങൾക്ക് നിസ്സാരമായ പ്രതിഫലം നൽകുകയുമായിരുന്നു. മലയാളത്തിൽ ഇതിൽ നിന്നും ഭേദമാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - " തെന്നിന്ത്യയിലെ ഭാഷകളിൽ പാടുമ്പോഴാണ് ഞാൻ ബോളിവുഡിൻ്റെ പ്രതിഫലം വാങ്ങിക്കുന്നത് "!

advertisement

നമ്മൾ ഇത് വരെ കാണുകയും കേൾക്കുകയും ചെയ്ത സിനിമാ പിന്നണി ഗായകരെക്കാളൊക്കെ പല മടങ്ങ് വലുതാണു് അരിജിത് സിങ്, സംഗീതത്തിൻ്റെ കമേഴ്സ്യൽ ഇടങ്ങളിൽ . പ്രശസ്തരായ പല വെസ്‌റ്റേൺ ബാൻഡുകൾക്ക് പോലും പലപ്പോഴും അരിജിത്തിൻ്റെ ഗാനസദസ്സുകൾക്ക് കിട്ടുന്ന പ്രതിഫലമോ, അദ്ദേഹത്തിൻ്റെ റിക്കാർഡഡ് ഗാനങ്ങൾക്ക് കിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തിയോ സ്ട്രീമിങ്ങോ കിട്ടാറില്ല. ഇത് ഒട്ടൊന്നുമല്ല ബോളിവുഡിലെ ലേബൽസിനെയും ചില ഖാൻ നായക പ്രഭൃതികളേയും വിഷമഘട്ടത്തിലാക്കുന്നത്. മറ്റേത് ഇൻഡസ്ട്രിയെക്കാളുമേറെ കൂട്ടം വിട്ട് ശക്തിയായ് ഉയർന്ന് പറക്കുന്ന ഈ പക്ഷിയെ കല്ലെറിഞ്ഞ് താഴെ വീഴ്ത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായി.

advertisement

അരിജിത് സിങ്ങും, ശങ്കർ മഹാദേവനും, സോനു നിഗമും സമാന്തര സംഗീത പ്ലാറ്റ്ഫോമുകളിൽ അവരുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവരെയൊന്നും ഇനി ബോളിവുഡ് സിനിമാ സംഗീതത്തിനാവശ്യമില്ല, അല്ലെങ്കിൽ അവർക്കിനി ബോളിവുഡ് സംഗീതത്തെ ആവശ്യമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം! ചെറിയ ചെറിയ വളയങ്ങളിൽ കൂടി ചാടിച്ച് പരിശീലിപ്പിച്ച ഇവർ പലരും വളയങ്ങളില്ലാതെ ചാടിത്തുടങ്ങിയിരിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് ബോളിവുഡിൽ മാത്രമല്ല, നാടെങ്ങും സംഭവിക്കുന്നു. കേരളത്തിലും! സിനിമാ പിന്നണി ഗായകരുടെ സംഗീത പരിപാടികളെക്കാളേറെ ആസ്വാദകർ നെഞ്ചേറ്റുന്ന ഗായകരും അവരുടെ ബാൻഡുകളും എണ്ണം ഏറി വരികയാണ്. " അഗം " ബാൻഡ് & ഹരീഷ് ശിവരാമകൃഷ്ണൻ, Rap രംഗത്ത് കളം നിറഞ്ഞ് നിൽക്കുന്ന വേടൻ, ഹനുമാൻ കൈൻഡ്, ഡെഫ്സി, ഭക്തിഗാന സദസ്സുകളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന നന്ദ ഗോവിന്ദം ഭജൻസ്, ഇവരൊക്കെ സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ ഉദയത്തിൻ്റെ നാന്ദിയും കുറിക്കുകയാണ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വേടൻ, ഹനുമാൻ കൈൻഡ്, നന്ദഗോവിന്ദം ഭജൻസ്; സിനിമാ സംഗീതത്തിൻ്റെ അസ്തമയം കുറിക്കുന്നു; ജി. വേണുഗോപാൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories