മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മാസ് ഡയലോഗ് പറഞ്ഞുകൊണ്ടാണ് ശിവകാർത്തികേയൻ വിദ്യാർത്ഥികളുടെ കൈയടി നേടിയത്. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയിലെ "നിന്റെയൊക്കെ കൂട്ടത്തോട് പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന്" എന്ന ഡയലോഗാണ് താരം വേദിയിൽ ആവർത്തിച്ചത്. ഈ ഡയലോഗ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തിയേറ്ററിൽ ഇരുന്ന് ലാലേട്ടന്റെ ഈ പ്രകടനം കണ്ടപ്പോൾ താൻ കൈയടിച്ചിട്ടുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു.
‘സുരരൈ പോട്ര്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാശക്തി’. തെലുങ്ക് താരം ശ്രീലീലയാണ് നായിക. ജനുവരി 10-ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സംഗീതം ജി വി പ്രകാശ്, ഛായാഗ്രഹണം രവി കെ ചന്ദ്രൻ, തിരക്കഥ സുധാ കൊങ്കര, അർജുൻ നദേശൻ, ആക്ഷൻ സുപ്രീം സുന്ദർ, എഡിറ്റിങ് സതീഷ് സുരിയ, കലാസംവിധാനം എസ്. അണ്ണാദുരൈ, നൃത്തസംവിധാനം ബൃന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ, സൗണ്ട് ഡിസൈൻ സുരേൻ ജി എസ്, അളഗിയകൂത്തൻ.
