TRENDING:

'ഹേ മിന്നലേ' : ഇത് മുകുന്ദിന്റെയും ഇന്ദുവിന്റെയും അനശ്വര പ്രണയം ; അമരനിലെ പുതിയ ഗാനം പുറത്ത്

Last Updated:

'ഹേ മിന്നലേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബയോഗ്രഫിക്കൽ വാർ സിനിമ അമരനിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഹേ മിന്നലേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജി വി പ്രകാശ് ഒരുക്കിയിരിക്കുന്ന ഗാനം ഹരിചരണും ശ്വേതാ മോഹനും ചേർന്നാണ് പാടിയിരിക്കുന്നത്.
advertisement

ശിവകാർത്തികേയൻ നായകനായെത്തുന്ന അമരനിൽ സായി പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.

കമൽഹാസന്റെ ആർകെഎഫ്‌ഐയും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച അമരൻ ഒക്ടോബർ 31ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കമൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Biographical war movie Amaran, directed by Rajkumar Periasamy, has released a new song. 

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹേ മിന്നലേ' : ഇത് മുകുന്ദിന്റെയും ഇന്ദുവിന്റെയും അനശ്വര പ്രണയം ; അമരനിലെ പുതിയ ഗാനം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories